Bad Cholestrol lowering foods: ഇന്നത്തെ കാലത്ത് എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് അതിന്റെ പ്രധാന കാരണം.
കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുന്ന ചീത്ത കൊഴുപ്പുകളാണ്. ഇവ ശരീരത്തിലെ രക്തത്തിന്റെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ രക്തചംക്രമണം നല്ല രീതിയിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് രക്തചംക്രമണത്തെ ബാധിക്കുന്നു. ഇത് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പ്രഭാതത്തിൽ ഇനി പറയുന്ന ഭക്ഷണങ്ങൾ കഴിക്കുക.
ഓട്സ്: ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റുകളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഓട്സ്. കീരണം അതിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ എൽഡിഎല്ഡ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഈ ഓട്സ് കൂടുgതൽ ഹെൽത്തിയാക്കുന്നതിനായി അതിൽ പഴങ്ങളോ പച്ചക്കറികളോ ചേർക്കാവുന്നതാണ്.
ഓറഞ്ച്: വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി പോലെ ഇതിൽ ധാരാളമായി നാരുകളും അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോൾ കഴിക്കുന്നതിനായി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്.
സാൽമൺ: ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന സാൽമൺ മത്സ്യം കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന് വളരെ നല്ലതാണ്. സാൽമണിനൊപ്പം തക്കാളി, കുക്കുമ്പർ എന്നിവയും ചേർത്ത് കഴിക്കാവുന്നതാണ്.
മുട്ടയുടെ വെള്ള: പോഷകങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഇത് രാവില കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നില്ല. മാത്രമല്ല ശരീരത്തിൽ നല്ല അളവിൽ പ്രോട്ടീനും