Happy Birthday Vamika: അനുഷ്‌ക ശർമയുടേയും വിരാട് കോഹ്‌ലിയുടേയും മകള്‍ വാമികയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് താരം  അനുഷ്ക ശർമയും  ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും . കഴിഞ്ഞ  ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ ഒരു കുഞ്ഞതിഥി വന്നത്.   വാമികയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍.  

1 /8

2017 ഡിസംബർ 11ന് ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും വിവാഹിതരായത്. 2021 ജനുവരി 11നാണ് ദമ്പതികൾക്ക് അവരുടെ കുഞ്ഞ് മകൾ വാമിക ജനിച്ചത്.    

2 /8

തങ്ങളുടെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായി കാത്തു സൂക്ഷിക്കാനാണ് വാമികയുടെ ജനനത്തിന് ശേഷം ഇരുവരും തീരുമാനിച്ചത്.  ഇന്ന് വാമികയ്ക്ക് ഒരു വയസ് തികയുന്ന വേളയിൽ, തങ്ങളുടെ കുഞ്ഞിന് അനുയോജ്യമായ മാതാപിതാക്കളാണെന്ന് ഇരുവരും തെളിച്ചിരിയ്ക്കുകയാണ്.  

3 /8

വിരാടും അനുഷ്‌കയും തങ്ങളുടെ കുഞ്ഞു മകൾക്ക് അർത്ഥവത്തായതും അതുല്യവുമായ ഒരു പേരാണ്  തിരഞ്ഞെടുത്തത്. വാമിക എന്നാൽ "ദുർഗ്ഗാ ദേവി" എന്നാണ് അര്‍ഥം. ദേവിയുടെ വിശേഷണമെന്നും  ഈ വാക്കിനെ  വിശേഷിപ്പിക്കാം.   

4 /8

വിരാടിന്‍റെ 'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാമിക അനുഷ്‌കയുടെ പേരിന്‍റെ അവസാന അക്ഷരമായ  'ക'യിൽ അവസാനിക്കുന്നു എന്നതാണ് പേരിന്‍റെ മറ്റൊരു രസകരമായ സംഗതി.

5 /8

വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിൽ കുഞ്ഞു വാമികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്.   എന്നാല്‍,വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ഇതുവരെ പങ്കുവച്ചിട്ടില്ല. 

6 /8

എങ്ങനെയാണ് കുഞ്ഞു വാമിക തങ്ങളുടെ ലോകം കീഴടക്കിയത് എന്ന്  അനുഷ്‌ക ശർമയും   വിരാട്  കോഹ്‌ലിയും  സോഷ്യല്‍ മീഡിയയിലൂടെ  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്... 

7 /8

വാമികയുടെ ഫോട്ടോ ക്ലിക്ക് ചെയ്യരുതെന്ന് വിരാടും അനുഷ്കയും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 

8 /8

വാമികയുടെ മുഖം വെളിപ്പെടുത്താത്ത ദമ്പതികൾ പങ്കിട്ടമനോഹരമായ ചിത്രങ്ങള്‍ ഏറെയാണ്‌.   

You May Like

Sponsored by Taboola