Gajkesari Rajyog 2023: മംഗളകരമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നു, ഈ രാശിക്കാരുടെ മേൽ പണം വർഷിക്കും!

  ഇന്ന്, ജൂലൈ 10, 2023, തിങ്കളാഴ്ച ജ്യോതിഷത്തിന്‍റെയും മതത്തിന്‍റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോള്‍ ഏറെ വളരെ സവിശേഷമാണ്. ഇന്ന് ശ്രാവണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. അതായത്, ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ അധിക ദിവസങ്ങള്‍ ഉണ്ട്. അതായത്,  59 ദിവസങ്ങളുള്ള ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ഏറെ ശുഭകരമായി കണക്കപ്പെടുന്നു.

Gajkesari Rajyog 2023:  ഇന്ന്, ജൂലൈ 10, 2023, തിങ്കളാഴ്ച ജ്യോതിഷത്തിന്‍റെയും മതത്തിന്‍റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോള്‍ ഏറെ വളരെ സവിശേഷമാണ്. ഇന്ന് ശ്രാവണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. അതായത്, ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ അധിക ദിവസങ്ങള്‍ ഉണ്ട്. അതായത്,  59 ദിവസങ്ങളുള്ള ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ഏറെ ശുഭകരമായി കണക്കപ്പെടുന്നു.

1 /6

ശ്രാവണ്‍ മാസത്തെ ആദ്യ തിങ്കളാഴ്ചയായ ഇന്ന്  മീനരാശിയിൽ ഗുരുവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരി രാജയോഗം രൂപപ്പെടുന്നത് ഏറെ ശുഭകരമാണ്. ജ്യോതിഷത്തിൽ ഏറെ ശുഭകരമായ ഗജകേസരി രാജയോഗത്തിന്‍റെ പ്രഭാവം ചില രാശികളിലുള്ളവരിൽ വളരെ നല്ല ഫലം നൽകും. ഏതൊക്കെ രാശിക്കാർക്കാണ്  ശ്രാവണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച ഏറെ ശുഭകരമാകുകയെന്ന് നോക്കാം  

2 /6

മിഥുനം (Gemini Zodiac Sign):  മിഥുനരാശിക്കാർക്ക് ഇന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഏറെ നേട്ടങ്ങൾ നൽകും.  ശ്രാവണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. നിങ്ങളുടെ വീട്ടിൽ സന്തോഷം ഉണ്ടാകും. പുതിയ വസ്തു വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകും. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കാനുള്ള സാഹചര്യം ഉടലെടുക്കും. 

3 /6

ചിങ്ങം  ( Leo Zodiac Sign): ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാർക്ക് ഏറെ ശുഭ ഫലങ്ങള്‍ നൽകും. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ഇതോടൊപ്പം ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഭഗവാന്‍ ശിവന്‍റെ കൃപയാൽ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. മാനസിക പിരിമുറുക്കം ഇല്ലാതാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. 

4 /6

തുലാം ( Libra Zodiac Sign): തുലാം രാശിക്കാർക്ക് ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. നിങ്ങൾക്ക് പുരോഗതി ലഭിക്കും. വിജയം നേടുന്നതിനുള്ള പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഏറെ പണം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ  ഗജകേസരി രാജയോഗം സാഹചര്യം ഒരുക്കും. 

5 /6

ധനു (Sagittarius Zodiac Sign): ശ്രാവണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച രൂപപ്പെടുന്ന ഗജകേസരി രാജയോഗം ധനുരാശിക്കാർക്ക് ഏറെ ഗുണകരമാകും. ഈ രാശിക്കാര്‍ക്ക് കുടുംബത്തിന്‍റെ  പിന്തുണ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസം ഏറെ മികച്ചതായിരിക്കും. ചില ശുഭ വാർത്തകൾ ലഭിക്കും, ബിസിനസ്സ് നന്നായി നടക്കും. ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിക്കും.

6 /6

മീനം (Pisces Zodiac Sign): മീനം രാശിക്കാർക്ക് ശ്രാവണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗമാണ് വിദേശയാത്രായോഗം സൃഷ്ടിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ഈ രാശിക്കാര്‍ക്ക് ലഭിക്കും. പണം നേടാനുള്ള ഭാഗ്യം ഉണ്ട്. മുടങ്ങിക്കിടന്ന  ചില പ്രധാന ജോലികൾ പൂർത്തിയാക്കാൻ കഴിയും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola