Gajkesari Rajyog: മീന രാശിയിലെ ഗജകേസരിയോഗം; അവിവാഹിതർക്ക് വിവാഹം നടക്കും, ആ ഭാ​ഗ്യരാശികൾ ഇവരാണ്

Gajakesari Yogam: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വിവിധ യോഗകൾ സൃഷ്ടിക്കുന്നു. ചിലത് ശുഭവും മറ്റു ചിലത് അശുഭകരവുമായിരിക്കും. മീനരാശിയിൽ വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്നതാണ് ഗജകേസരി രാജയോഗം. മാർച്ച് 22 മുതലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുംഉണ്ടാകും. മൂന്ന് രാശിക്കാർക്ക് അപാരമായ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം. 

 

1 /3

ധനു: ഗജകേസരി രാജയോഗം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ സാമ്പത്തിക ലാഭമുണ്ടാകും. വ്യവസായികൾ പുതിയ ബിസിനസ് തുടങ്ങാൻ സാധ്യതയുണ്ട്. വാക്കുകൾ കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവുള്ളവരാണ് ധനു രാശിക്കാർ. മാധ്യമം, സിനിമ, മാർക്കറ്റിംഗ് മേഖലകളുമായി ബന്ധപ്പെട്ടവർക്കും നല്ല നേട്ടങ്ങൾ ലഭിക്കും.   

2 /3

കർക്കടകം: ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഭാ​ഗ്യനാളുകളായിരിക്കും കർക്കടക രാശിക്കാർക്ക്. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വിജയിക്കും. സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.  

3 /3

മീനം: മീനം രാശിക്കാർക്ക് ഗജകേസരി രാജയോഗം ​ഗുണം ചെയ്യും. മീനം രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. ഇതോടൊപ്പം ആത്മവിശ്വാസവും വർധിക്കും. സാമ്പത്തികമായും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. അവിവാഹിതർക്ക് മം​ഗല്യയോ​ഗമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola