മൈഗ്രേനിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് പ്രകൃതിദത്ത ചികിത്സകൾ വളരെ സഹായകരമാണ്. എന്നാൽ ഇത് അസഹനീയമാവുകയും മണിക്കൂറുകളോളം വേദനയ്ക്ക് കുറവില്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം. മൈഗ്രേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ശരീരത്തിൽ ചെറിയ അളവിൽ കഫീൻ ചെല്ലുന്നത് മൈഗ്രേൻ വേദനയിൽ നിന്ന് ആശ്വാസം നൽകും. കട്ടൻ കാപ്പി കുടിക്കുന്നത് മൈഗ്രേനിൽ നിന്ന് ആശ്വാസം നൽകും. എന്നാൽ, ചില സമയങ്ങളിൽ അമിതമായി കാപ്പി കുടിക്കുന്നത് മൈഗ്രേൻ വരുന്നതിന് കാരണമാകും.
മൈഗ്രേൻ സമയത്ത് ലാവെൻഡർ ഓയിൽ ശ്വസിച്ചാൽ 15 മിനിറ്റിനുള്ളിൽ വേദനയ്ക്ക് കുറവുണ്ടാകും. മൈഗ്രേൻ വേദന ഉണ്ടാകുന്ന സമയത്ത് നേരിട്ടോ തൂവാലയിൽ ഒഴിച്ചോ ലാവെൻഡർ ഓയിൽ ശ്വസിക്കാം.
മൈഗ്രേൻ വേദന ആരംഭിക്കുമ്പോൾ പെപ്പർമിന്റ് ഓയിൽ ശ്വസിച്ചാൽ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
മൈഗ്രേനിന്റെ അസഹ്യമായ വേദനയിൽ നിന്ന് ആശ്വാസം നൽകാൻ കറുവപ്പട്ടയ്ക്ക് കഴിയും. കഷായം രൂപത്തിൽ കഴിക്കുന്നത് ഗുണം ചെയ്യും.
മൈഗ്രേൻ വേദന തുടങ്ങിയാൽ ഒരു കഷ്ണം ഇഞ്ചി വായിലിട്ട് ചവയ്ക്കുക. ഇത് മൈഗ്രേൻ വേദനയിൽ നിന്ന് ആശ്വാസം നൽകും. ഇഞ്ചി ചായ കുടിക്കുന്നതും ഗുണം ചെയ്യും.