വിണ്ടുകീറിയ പാദങ്ങളൾ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇത് ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും ചില സമയങ്ങളിൽ ഇത് അരോചകവും വേദനാജനകവുമാണ്. നമ്മുടെ പാദങ്ങളുടെ കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും മൂലമാണ്. ചർമ്മം ചെറുതായി കഠിനമാകുമ്പോൾ അവയ്ക്ക് പരിചരണം ആവശ്യമാണ്.
ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗർ പാദങ്ങൾ വിണ്ടുകീറുന്നതിന് മികച്ച പരിഹാരമാർഗം ആണ്. ആപ്പിൾ സിഡെർ വിനെഗർ രണ്ട് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി പാദങ്ങൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുന്നത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മോയ്സ്ചറൈസിംഗ്: വാസ്ലിൻ ഉപയോഗിച്ചോ അല്ലെങ്കിൽ ചർമ്മത്തെ മൃദുലമാക്കുന്ന ഏതെങ്കിലും ക്രീമുകൾ ഉപയോഗിച്ചോ ദിവസത്തിൽ രണ്ടുതവണയെങ്കിലും നിങ്ങളുടെ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക. ഇത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും തടയും.
തേൻ: തേൻ ചർമ്മത്തിന് ഒരു മികച്ച മോയ്സ്ചറൈസിംഗ് ഏജന്റാണ്. തേനിൽ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇളം ചൂടുവെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് ആ വെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുക. ഇതിന് ശേഷം, സ്‌ക്രബ് ചെയ്‌ത് മൃതചർമ്മം മൃദുവായി നീക്കം ചെയ്യാൻ ശ്രമിക്കുക.
എക്സ്ഫോളിയേറ്റ്: നിങ്ങളുടെ പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. കട്ടിയുള്ള ചർമ്മം നീക്കം ചെയ്യാൻ ലൂഫ, ഫൂട്ട് സ്‌ക്രബ്ബർ അല്ലെങ്കിൽ പ്യൂമിക് സ്റ്റോൺ എന്നിവ ഉപയോഗിക്കുക. പിന്നീട്, വാസ്ലിൻ അല്ലെങ്കിൽ ഏതെങ്കിലും മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക.
വെളിച്ചെണ്ണ: കാലിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മം വരണ്ടതാകുന്നതിൽ നിന്ന് തടയും. വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമ്മത്തെ മൃദുലമാക്കുന്ന ഏറ്റവും മികച്ച ഏജന്റുകളിലൊന്നാണ് വെളിച്ചെണ്ണ.