പകൽ സമയത്ത് നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിലും കഴിക്കാമോ? ഈ ചോദ്യം പലരുടെയും മനസിലുണ്ടാകും. അങ്ങനെ കഴിക്കുന്നവരുമുണ്ട്. എങ്കിൽ കേട്ടോളൂ, പകൽ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കാൻ പാടില്ല. അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്തൊക്കെ ഭക്ഷണമാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
രാത്രിയിൽ പഴങ്ങളോ പച്ചക്കറികളോ അടങ്ങിയ സാലഡ് ഒരിക്കലും കഴിക്കരുത്. കാരണം ഇവ ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും
പാലുൽപ്പന്നങ്ങളിൽ ഒന്നാണ് തൈര്. പകൽ സമയത്ത് ഇത് നമ്മൾ ചോറിന്റെ കൂടെയും അല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ രാത്രിയിൽ ഇത് ഒരിക്കലും കഴിക്കാൻ പാടില്ല.
തണുത്ത ഭക്ഷണങ്ങളോ ശീതള പാനീയങ്ങളോ രാത്രിയിൽ കഴിക്കരുത്.
ചായയും കാപ്പിയും എപ്പോൾ കിട്ടിയാലും കുടിക്കുന്ന ചിലരുണ്ട്. എന്നാൽ രാത്രിയിൽ ഇവ കുടിയ്ക്കരുത്. കാരണം ഇത്തരത്തിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. ഒപ്പം അഥ് നിങ്ങളുടെ ദഹനത്തെയും ബാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)