Cinnamon & Honey Water: വെറുംവയറ്റിൽ തേനും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കാം! ആരോ​ഗ്യ​ഗുണങ്ങളേറെ

ഔഷധ ​ഗുണങ്ങൾ ഏറെയുള്ള രണ്ട് പ്രകൃതിദത്ത സംയുക്തങ്ങളാണ് തേനും കറുവപ്പട്ടയും. ഏറെ ​ഗുണങ്ങളുള്ള ഇവ രണ്ടും ചെറുചൂടുവെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.

 

വെറും വയറ്റിൽ തേനും കറുവപ്പട്ടയും ചേർത്തുള്ള വെള്ളം കുടിക്കുന്നത് ഊർജ്ജം ലഭിക്കാനും, മെറ്റബോളിസം വർധിപ്പിക്കാനും, രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും തുടങ്ങി നിരവധി അസുഖങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

 

1 /8

കൊളസ്ട്രോൾ - രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈ​ഗ്ലിസറൈഡ് എന്നിവ കുറയ്ക്കാൻ കറുവപ്പട്ട കഴിക്കുന്നതിലൂടെ സാധിക്കും. അതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.  

2 /8

ദഹനം - തേനും കറുവപ്പട്ടയും ദഹനം മെച്ചപ്പെടുത്തും. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായകമാണ്.  

3 /8

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു - കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. തേനിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ​ഗുണങ്ങളുണ്ട്.  

4 /8

കൊഴുപ്പ് - ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് തോനിലും കറുവപ്പട്ടയിലും അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ.  

5 /8

ജലദോഷം - ഇടയ്ക്കിടെയുണ്ടാകുന്ന തുമ്മലും ജലദോഷവും മാറാൻ കറുവപ്പട്ട വെള്ളം കുടിക്കാവുന്നതാണ്.  

6 /8

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു - തേനും കറുവപ്പട്ടയും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടുന്നു.  

7 /8

അണുബാധ തടയുന്നു - തേനിലും കറുവപ്പട്ടയിലും ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ​ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

8 /8

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola