Lokame Tharavadu: കലാവിരുന്നായി ലോകമേ തറവാട്, പ്രദർശനം നവംബർ 30 വരെ - ചിത്രങ്ങളിലൂടെ

പൈതൃകന ഗരായി ആലപ്പുഴയെ അടയാളപ്പെടുത്തുക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുക, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ്  ഈ കലാപ്രദർശനത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. 

കോവിഡിനിടയിലും (Covid 19) ഇന്ത്യയിലെ സമകാലീന കലയുടെ ഏറ്റവും വലിയ പ്രദർശനമായ 'ലോകമേ തറവാട്' ആലപ്പുഴയിൽ പുരോ​ഗമിക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 'ലോകം ഒരു കുടുംബം' (The World Is One Family) ആണ് എന്നതാണ് ഈ കലാപ്രദർശനത്തിന്റെ പ്രധാന സങ്കൽപ്പം. വ്യത്യസ്ത രാജ്യങ്ങളിലും സംസ്‌കാരത്തിലും ജീവിക്കുന്ന വ്യത്യസ്തരായ 267 മലയാളി കലാപ്രവർത്തകരുടെ സൃഷ്ടികളാണ് ലോകമേ തറവാടിന്റെ ഭാഗമായി ആലപ്പുഴയിലെ (Alappuzha) 7 വേദികളിൽ പ്രദർശിപ്പിക്കുന്നത്. കൊച്ചി ദർബാർ ഹാളിലെ (Kochi Darbar Hall) വേദി ഇപ്പോൾ അടച്ചിരിക്കുകയാണ്. ലോകമേ തറവാട് സ്‌ത്രീപ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. 56 വനിതകളുടെ സൃഷ്ടികളാണ്  പ്രദർശനത്തിലുള്ളത്. ഓഗസ്റ്റ് 14ന് ആരംഭിച്ച പ്രദർശനം നവംബർ 30 വരെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola