Rithu Manthra: ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ പല ഭാഷകളിലായി നടക്കുന്ന ഈ റിയാലിറ്റി ഷോ മലയാളത്തിലും ഒരുപാട് പ്രേക്ഷകരുള്ള ഒരു ഷോയാണ്. 

1 /6

മലയാളത്തിൽ ബിഗ് ബോസ് ഷോ ഏഷ്യാനെറ്റിലും അതുപോലെ ഹോട്ട്സ്റ്റാറിലുമാണ് സംപ്രേക്ഷണം ചെയ്തുവരുന്നത്. നടൻ മോഹൻലാലാണ് മലയാളം ബിഗ് ബോസിന്റെ അവതാരകൻ.  

2 /6

ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തിൽ നടന്നിട്ടുളളത്. അതിൽ തന്നെ രണ്ട് സീസണുകളിൽ മാത്രമേ വിജയിയെ കണ്ടെത്താൻ പ്രേക്ഷകർക്ക് സാധിച്ചോള്ളൂ. ഒരെണ്ണം കോവിഡ് സാഹചര്യങ്ങൾ കാരണം പാതിവഴിയിൽ നിർത്തിയിരുന്നു. 

3 /6

ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിൽ വിജയിയായത് നടൻ മണിക്കുട്ടനായിരുന്നു. ആ സീസണിൽ ആദ്യ ആഴചയിൽ തന്നെ ആരാധകർ ഒരുപാട് പേരെ ലഭിച്ച ഒരാളുണ്ട്.

4 /6

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ഋതു മന്ത്രയായിരുന്നു ആ താരം. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഋതു അതിമനോഹരമായി പാടുകയും ചെയ്യുമെന്ന് ഷോയിൽ വന്നപ്പോൾ പ്രേക്ഷകർക്ക് മനസിലാവുകയും ചെയ്തു. 

5 /6

ഷോയുടെ അവസാന ആഴ്ചയിൽ വരെ ഔട്ടാവാതെ നിന്ന താരം ഏഴാം സ്ഥാനം നേടുകയും ചെയ്തു. ഋതുവിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   

6 /6

ഫോട്ടോ ഫാക്ടറി എന്ന ഫോട്ടോഗ്രാഫി ടീമാണ് ഋതുവിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നാടൻ വേഷത്തിൽ തന്നെ ഗ്ലാമറസ് ലുക്കിലാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആരാധകരെ ശരിക്കും അമ്പരിപ്പിക്കുന്ന ലുക്കിലാണ് ഋതു ഈ തവണ എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola