Budh Gochar 2022: ബിസിനസിൽ വൻ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്, ഇനി നല്ലകാലം

ഇന്ന് ഓ​ഗസ്റ്റ് 21ന് ബുധൻ രാശിമാറുകയാണ്. കന്നി രാശിയിലേക്കാണ് ബുധൻ പ്രവേശിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് പിന്നീട് രാശിമാറ്റം സംഭവിക്കുക. ഈ കാലയളവ് നാല് രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും. തൊഴിൽപരമായും ബിസിനസിലും വൻ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. അവ ഏതൊക്കെ രാശികളാണെന്ന് നോക്കാം. 

 

1 /4

ഇടവം - ഇടവം രാശിക്കാർക്ക് ഈ കാലയളവ് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ മാറ്റമുണ്ടാകാം. കരിയറിൽ ദീർഘകാലമായി കാത്തിരുന്ന ഒരു മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ബിസിനസിൽ നിക്ഷേപിക്കുന്നവർക്ക് ലാഭമുണ്ടാകും. പങ്കാളികളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. പാരമ്പര്യമായി ലഭിച്ച ബിസിനസ് ആസ്തികൾ ലാഭം ഉണ്ടാക്കും.   

2 /4

മിഥുനം - ഈ കാലയളവ് മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഈ അവസരത്തിൽ ഒരു പുതിയ ബിസിനസ് ആരംഭിക്കാം. വീട് വാങ്ങുന്നതിനും പണിയുന്നതിനും അനുകൂല സമയമാണിത്. പുതിയ തൊഴിൽ അവസരം ലഭിക്കും. കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.   

3 /4

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ ജോലി തുടങ്ങാനുള്ള ശരിയായ സമയമാണിത്. സർക്കാർ ജോലിക്കായി ആഗ്രഹിക്കുന്നവർ ഗൗരവമായി തയ്യാറെടുക്കണം.   

4 /4

കന്നി - ബുധന്റെ സംക്രമം മൂലം അടുത്ത 2 മാസം ഇക്കൂട്ടരുടെ കരിയറിന് അനുകൂലമായിരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നതിനുള്ള നല്ല സമയമാണിത്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola