Health Tips: രാത്രിയിൽ ഉറക്കം ശരിയാകുന്നില്ലേ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കാം...

രാത്രിയിൽ നല്ല ഉറക്കം കിട്ടേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ അത് നമ്മുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കും. ഭക്ഷണ രീതി പലപ്പോഴും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. 

 

ചില ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടാൻ കാരണമാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് രാത്രിയിൽ ഒഴിവാക്കേണ്ടതെന്ന് നോക്കാം...

 

1 /6

കാപ്പി - കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ഉറക്കം നഷ്ടപ്പെടാൻ കാരണമാകും.   

2 /6

ഡ്രൈ ഫ്രൂട്സ് - രാത്രിയിൽ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് ​ഗ്യാസ് ട്രബിളിന് കാരണമാകും. ഇത് നല്ല ഉറക്കം നഷ്ടപ്പെടുത്തും.  

3 /6

എരിവുള്ള ഭക്ഷണങ്ങൾ - രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചിരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.  

4 /6

മധുരം - മധുരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇത് ഉറക്കം തടസപ്പെടുത്തും.  

5 /6

ചീസ് - ചീസിൽ അടങ്ങിയിരിക്കുന്ന ടൈറാമിൻ എന്ന അമിനോ ആസിഡ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola