രണ്ട് ഇല്ക്ട്രിക് സൂപ്പർ കാറുകൾ അവതരിപ്പിച്ച് ഔഡി ഇന്ത്യ.
ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ച് ആഡംബര കാർ നിർമാതാക്കളായ ഔഡി. ഔഡി ഇ-ട്രോൺ ജിറ്റി, ആർഎസ് ജിറ്റി എന്നീ കാറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഔഡി. ഇ-ട്രോൺ ജിറ്റിയ്‌ക്ക് 1,79,90,000 രൂപയും, ആർഎസ് ജിറ്റിയ്‌ക്ക് 2,04,99,000 രൂപയുമാണ് എക്‌സ് ഷോറൂം വില. 100 കിലോമീറ്റർ വേഗതയിലെത്താൻ ആർഎസ് ഇ-ട്രോൺ ജിറ്റിയ്‌ക്ക് 3.3 സെക്കൻഡും ഇ-ട്രോൺ ജിറ്റിയ്‌ക്ക് 4.1 സെക്കൻഡും മതി. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.