Corona: യുഎഇയിൽ ചില സ്കൂളുകളോട് ഓൺലൈൻ പഠനത്തിലേക്ക് മടങ്ങാൻ നിർദ്ദേശം

ജീവനക്കാർക്ക് കോറോണ രോഗബാധ സംശയിച്ചതിനെ തുടർന്ന് ചില സ്കൂളുകളോട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.   

Last Updated : Sep 3, 2020, 01:15 AM IST
    • ജീവനക്കാർക്ക് കോറോണ രോഗബാധ സംശയിച്ചതിനെ തുടർന്ന് ചില സ്കൂളുകളോട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.
    • ഇവരുടെ അന്തിമ പരിശോധനാ ഫലം വരുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് നിർദ്ദേശം. ട്വിറ്ററിലൂടെയാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.
    • നിലവില്‍ കുട്ടികളെ സ്കൂളിൽ വിടണമോ അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതിയോ എന്ന് രക്ഷിതാക്കള്‍ക്ക് തന്നെ തീരുമാനമെടുക്കുവാൻ അവസരം നല്‍കിയിട്ടുണ്ട്.
Corona: യുഎഇയിൽ ചില സ്കൂളുകളോട് ഓൺലൈൻ പഠനത്തിലേക്ക് മടങ്ങാൻ നിർദ്ദേശം

ദുബായ്: ജീവനക്കാർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്തിനേ തുടർന്ന് യുഎഇയിൽ ചില സ്കൂളുകളോട് ഓൺലൈൻ പഠനത്തിലേക്ക് മടങ്ങാൻ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശിച്ചു.  ആറുമാസത്തിലധികം അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. 

Also read: Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..! 

ശേഷം ജീവനക്കാർക്ക് കൊറോണ രോഗബാധ സംശയിച്ചതിനെ തുടർന്ന് ചില സ്കൂളുകളോട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.  എന്നാൽ അത് അതൊക്കെ സ്കൂളുകളാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.  ജീവനക്കാർക്ക് കൊറോണ സംശയത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.  ഇവരുടെ അന്തിമ പരിശോധനാ ഫലം വരുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് നിർദ്ദേശം.  ട്വിറ്ററിലൂടെയാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.  

Also read:ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ

നിലവില്‍ കുട്ടികളെ സ്കൂളിൽ വിടണമോ അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതിയോ എന്ന് രക്ഷിതാക്കള്‍ക്ക് തന്നെ തീരുമാനമെടുക്കുവാൻ അവസരം നല്‍കിയിട്ടുണ്ട്. എങ്കിലും കൊറോണ കേസുകൾ സ്കൂളുകളിലും വർധിച്ചാൽ ഓൺലൈൻ  പഠനം തന്നെ തുടരുവാന്‍ നിര്‍ദ്ദേശിക്കേണ്ടി വരുമെന്നും നേരത്തെ  അധികൃതര്‍ അറിയിച്ചിരുന്നു.

UAE ൽ കൊറോണ രോഗികളുടെ എണ്ണം നിലവിൽ വർധിക്കുകയാണ്.  ചൊവ്വാഴ്ച തന്നെ 574 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Trending News