UAE: വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയം മാര്‍ച്ച്‌ 31 വരെ മാത്രം

യുഎഇയില്‍  വിസ  കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31നകം   രാജ്യം  വിടണം.  സമയപരിധി  31ന് അവസാനിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 10:17 PM IST
  • നിയമലംഘകരായി കഴിയുന്നവര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐ‍ഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അഭ്യര്‍ഥിച്ചു.
  • സമയ പരിധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ 1 മുതല്‍ പരിശോധന ശക്തമാക്കും.
UAE: വിസ കാലാവധി കഴിഞ്ഞവര്‍ക്ക്  രാജ്യം വിടാനുള്ള സമയം  മാര്‍ച്ച്‌ 31 വരെ മാത്രം

UAE: യുഎഇയില്‍  വിസ  കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31നകം   രാജ്യം  വിടണം.  സമയപരിധി  31ന് അവസാനിക്കും. 

നിയമലംഘകരായി കഴിയുന്നവര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐ‍ഡന്‍റിറ്റി ആന്‍റ്  സിറ്റിസണ്‍ഷിപ്പ്  (ഐസിഎ) അഭ്യര്‍ഥിച്ചു.

സമയ പരിധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ 1  മുതല്‍ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവര്‍ക്ക് താമസകുടിയേറ്റ നിയമം ലംഘിച്ചതിനുള്ള പിഴ ഉള്‍പ്പെടെ ശക്തമായ നടപടിയെടുക്കുമെന്നും  ICA അറിയിച്ചു.  

കോവിഡ്‌  വ്യാപനം മൂലമുണ്ടായ യാത്രാ വിലക്കു മൂലം യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളായി അധികൃതര്‍ നീട്ടി നല്‍കിയിരുന്നു.

യാത്രാ നിര്‍ദ്ദേശങ്ങളും  ഫെഡറല്‍ അതോറിറ്റി ഓഫ് ഐ‍ഡന്‍റിറ്റി ആന്‍റ്  സിറ്റിസണ്‍ഷിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്   അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളം വഴി പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്പോര്‍ട്ടുമായി 6 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. 

Also read: Saudi Arabia: വിസ നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ ഇരട്ടി ശിക്ഷ

ദുബായ്, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്‍റില്‍ യാത്രയ്ക്കു 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക  

 

Trending News