Portugal Local Body Election : പോർച്ചുഗൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃശൂർ സ്വദേശി

Portugal Local Body Election മത്സരിക്കാൻ തൃശൂർ സ്വദേശി. തൃശൂർ കുന്നംകുളം കടവന്നൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരാണ് മത്സരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 09:56 PM IST
  • തൃശൂർ കുന്നംകുളം കടവന്നൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരാണ് മത്സരിക്കുന്നത്.
  • ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷ സ്ഥാനാർഥിയായിട്ടാണ് രഘുനാഥ് മത്സരക്കാൻ ഇറങ്ങുന്നത്.
  • ഒക്ടോബർ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് രഘുനാഥ് കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്
Portugal Local Body Election : പോർച്ചുഗൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃശൂർ സ്വദേശി

Lisbon : പോർച്ചുഗലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ (Portugal Local Body Election) മത്സരിക്കാൻ തൃശൂർ സ്വദേശി. തൃശൂർ കുന്നംകുളം കടവന്നൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരാണ് മത്സരിക്കുന്നത്. 

ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷ സ്ഥാനാർഥിയായിട്ടാണ് രഘുനാഥ് മത്സരക്കാൻ ഇറങ്ങുന്നത്. ഒക്ടോബർ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് രഘുനാഥ് കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്.

ALSO READ : Oman: അമിത് നാരം​ഗ് ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡർ

ALSO READ : Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (PEV) ചേർന്ന് രൂപീകരിച്ച സിഡിയു എന്ന ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് രഘുനാഥ്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ വെർമേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പോർച്ചുഗലിൽ എത്തിയ കാലം മുതൽ കമ്യൂണിസ്‌റ്റ്‌ പാർടിയുമായി അടുത്ത ബന്ധം രഘുനാഥ്‌ പുലർത്തിയിരുന്നു.

ALSO READ : UAE: ജോലി നഷ്‌ട‌പ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍

കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂർ പരേതനായ ചന്ദ്രമോഹന്റെ മകൻ രഘുനാഥ് കടവന്നൂർ. ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി 11 വർഷം മുമ്പാണ് രഘുനാഥ്‌ പോർച്ചുഗലിൽ ഒരു പുസ്‌തക പ്രസിദ്ധീകരണ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നേടിയത്. 2018ൽ സ്ഥാപനം നിർത്തിയതോടെ ഒരു പ്രശസ്‌ത റസ്റ്റോറന്റിൽ മാനേജരായി. വടക്കാഞ്ചേരി വ്യാസ കോളേജിലായിരുന്നു വിദ്യാഭ്യാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News