Saudi News: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സൗദിയിൽ സ്കൂളുകൾ തുറന്നു

Saudi News: വേനൽ ചൂട് കടുത്ത നിലയിൽ തുടരുകയാണ്. അതേസമയം വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വേനലവധിയാണ് ഈ വർഷം സൗദി സ്കൂളുകൾക്ക് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 11:35 PM IST
  • നീണ്ട രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങൾ ഞായറാഴ്ച തുറന്നു
  • രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ലക്ഷം സ്കൂൾ വിദ്യാർത്ഥികളാണ് ക്ലാസുകളിൽ മടങ്ങിയെത്തിയത്
  • വേനൽ ചൂട് കടുത്ത നിലയിൽ തുടരുകയാണ്
Saudi News: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സൗദിയിൽ സ്കൂളുകൾ തുറന്നു

റിയാദ്: നീണ്ട രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങൾ ഞായറാഴ്ച തുറന്നു. സ്‌കൂളുകളിലേയും സർവകലാശാലകളിലെയും സാങ്കേതിക തൊഴിലധിഷ്‌ഠിത പരിശീലന സ്ഥാപനങ്ങളിലെയും 70 ലക്ഷം വിദ്യാർത്ഥികളാണ് തിരികെയെത്തിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ലക്ഷം സ്കൂൾ വിദ്യാർത്ഥികളാണ് ക്ലാസുകളിൽ മടങ്ങിയെത്തിയത്.

Also Read: ഫാമിൽ രണ്ട് പ്രവാസികളുടെ മൃതദേഹം; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍!

കോളജുകളിലെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലുമായി 1,360,000 വിദ്യാർത്ഥികളാണ് ഞായറാഴ്ച ക്ലാസുകളിൽ തിരിച്ചെത്തി പഠനം പുനരാരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ഈ മാസം 31 ന് ശേഷം തുറക്കും.  വേനൽ ചൂട് കടുത്ത നിലയിൽ തുടരുകയാണ്. അതേസമയം വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വേനലവധിയാണ് ഈ വർഷം സൗദി സ്കൂളുകൾക്ക് നൽകിയത്. വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റർ സംവിധാനം നടപ്പാക്കിയതിനെ തുടർന്നാണ് വേനലവധി കുറഞ്ഞത്. നേരത്തേ മൂന്നു മാസവും അതിലധികവുമായിരുന്നു അവധിക്കാലം.

Also Read: Budhaditya Rajayoga: സെപ്റ്റംബർ 16 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!

ഇത്തവണ ഓരോ ടേം കഴിഞ്ഞ് കുറച്ചു ദിവസം വീതം അവധി നൽകുന്ന രീതിയാണ് മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്.  ആറായിരത്തിലധികം സ്‌കൂളുകളിൽ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ റിയാദ് പ്രവിശ്യയിൽ മാത്രം സ്‌കൂളുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. മദീന മേഖലയിൽ മൂന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എത്തി. കെജി വിഭാഗങ്ങളടക്കം 1,814 വിദ്യാലയങ്ങളും 28000 ത്തിലധികം അധ്യാപകരുമാണ് മദീന മേഖലയിലുള്ളതായി വിദ്യാഭ്യാസ ഡയറക്ടർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽ അബ്ദുൽകരീം അറിയിച്ചു.

Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?

വടക്കൻ അതിർത്തി മേഖലകളിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ക്ലാസുകളിലെത്തി പഠനം പുനരാരംഭിച്ചതെന്ന് നോർത്തേൺ ബോർഡേഴ്‌സ് എജുക്കേഷൻ വക്താവ് അബ്ദുൽഹാദി അൽ ഷമ്മരി അറിയിച്ചു. രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 1,200 സ്‌കൂളുകളിൽ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News