Saudi Arabia: സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

Saudi: അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 04:20 PM IST
  • ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്
  • തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചു
  • പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്
Saudi Arabia: സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില വർധിച്ചു

റിയാദ്: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സൗദിയിൽ വിലവർധിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും ക്രമാതീതമായി വില വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വില വർധനവുണ്ടായത് കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനവും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കൂടാതെ വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Also Read: ഡോ.ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിംഗ്‌സിന്‌ വൻ നേട്ടം

തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

 തെരുവ് മൃഗ സംരക്ഷണ കേന്ദ്രത്തിന് രക്ഷകരായി രാജകുടുംബം രംഗത്ത്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിനാണ് രാജകുടുംബാംഗങ്ങൾ രംഗത്തിറങ്ങിയതോടെ പുതുജീവൻ ലഭിച്ചത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രത്തിനാണ് രാജകുടുംബം രക്ഷയായത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രം കുടിയൊഴിപ്പിക്കലിന് നോട്ടീസ് പിരീഡ് ലഭിച്ചതായി അഭ്യുദയകാംക്ഷികളെ അറിയിക്കാനായി മൃ​ഗ സംരക്ഷണ കേന്ദ്രം അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു. 

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

അടച്ചുപൂട്ടുകയാണെങ്കിൽ 872 നായ്ക്കളും 4 കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പെട്ടന്ന് തന്നെ വൈറലാകുകയറും 21000 ൽ അധികം ആളുകൾ ഇത് കാണുകയും ചെയ്തു. നിരവധി പേർ രാജ കുടുംബത്തിലെ അം​ഗങ്ങളുടെ സഹായവും തേടി.  ഇതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ രാജകുടുംബത്തിലെ ഒരു അംഗം പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് അറിയിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രം മറ്റൊരു പോസ്റ്റ് ഇട്ടു.  പോസ്റ്റിൽ മുനിസിപ്പാലിറ്റിയും ഷെൽട്ടറും ഒത്തുതീർപ്പിലായെന്നും ഒഴിപ്പിക്കൽ നിർത്തിയെന്നും വ്യക്തമാക്കുകയും ചെയ്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News