ബെഹ്റിൻ: ലോകത്തിന്‍റെ ഏത് കോണിൽ ജീവിച്ചാലും മലയാളിക്ക് കെ എസ് ആർ ടി സി ബസ്സുകൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയാണ്. ബഹറിനിലെ തിരക്കിലും കൊട്ടാരക്കര കോയമ്പത്തൂർ സുപ്പർ ഫാസ്റ്റിന്‍റെ മിനിയേച്ചർ നിർമ്മിച്ച് ഏറെ ശ്രധയാകർഷിച്ച സജീഷ് പന്തളം ഇപ്പോൾ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്‍റെ മിനിയേച്ചർ നിർമ്മിക്കുന്ന തിരക്കിലാണ്.
കോവിഡ് കാലത്ത് ലഭിച്ച ഇടവേളയിൽ, ബഹറിനിലെ റെഡ് ബസ് മാത്യക നിർമ്മിച്ച് ഏറെ പ്രശംസ നേടുകയും ബഹ്റിൻ മോട്ടോർ വാഹന വകുപ്പിന്‍റെ അനുമോദനം ലഭിക്കുകയും ചെയ്തപ്പോഴാണ് പ്രശസ്ത ലീഫ് ആർട്ട് കലാകാരനായ സജീഷ് പന്തളത്തിന് മലയാളത്തിന്‍റെ സ്വന്തം കെ എസ് ആർ ടി സി ബസ്സിന്‍റെ മിനിയേച്ചർ തയ്യാറാക്കാനുള്ള ആശയം ഉദിച്ചത്.
Read Also: Narendra Modi Birthday|നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ; രാജ്യമെങ്ങും വിവിധ പരിപാടികൾ
ഫെയിസ് ബുക്കിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്‍റെ മിനിയേച്ചർ ആണ് സജീഷ് തയ്യാറാക്കിയത്. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയുടെ എല്ലാ തലയെടുപ്പോടെയുമുള്ള മിനിയേച്ചർ പൂർത്തിയായപ്പോൾ, നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി എത്തിയത്.
ബഹറിൻ ട്രാൻസ്പോർട്ടിനും സൂപ്പർ ഫാസ്റ്റിനും നിരവധി ഓർഡറുകളും ലഭിക്കുന്നുണ്ടെന്ന് സജീഷ് പന്തളം പറഞ്ഞു. സൂപ്പർ ഫാസ്റ്റിന് പുറമേ, ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സിന്‍റെ മിനിയേച്ചർ നിർമ്മിക്കുന്ന തിരക്കിലാണ് ഇപ്പോൾ സജീഷ് പന്തളം. കൂടാതെ എയർ ഇന്ത്യയുടെ മിനിയേച്ചറും നിർമ്മിച്ച് കമ്പിനിയുടെ അനുമോദനം നേടിയിട്ടുണ്ട് ഈ കലാകാരൻ.
Read Also: Learners licence: ഹയർ സെക്കണ്ടറി പാഠ്യപദ്ധതിയിൽ ലേണേഴ്സും; പദ്ധതിയുമായി ഗതാഗത വകുപ്പ്
പ്രശസ്ത ലീഫ് ആർട്ട് കലാകാരൻ കൂടിയായ സജീഷ് ആലിലയിൽ വരച്ച ബഹ്റിൻ ഭരണാധികാരികളുടെ ചിത്രങ്ങളും ഏറെ പ്രശംസ പിടിച്ച്പറ്റിയിട്ടുണ്ട്. കൂടാതെ മിനിയേച്ചർ കലാകാരൻമാരുടെ കൂട്ടായ്മയിലെ മെംമ്പറും സഹപ്രവർത്തകനുമായ പാലക്കാട് സ്വദേശി അച്ചു നിർമ്മിച്ച കെ എസ് ആർ ടി സി സൂപ്പർ ഡീലക്സും ടിപ്പറിന്‍റെയും മിനിയേച്ചറും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...