Saudi National Day 2024: സൗദി ദേശീയ ദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി; 17 നഗരങ്ങളിൽ എയർഷോ!

Saudi Arabia: സൗദിയുടെ 94-ാം ദേശീയ ദിനം വരുന്നത് സെപ്റ്റംബർ 23 നാണ്.  വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2024, 07:08 AM IST
  • ദേശീയ ദിനാഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സൗദിയിൽ പൂർത്തിയായി
  • രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറുമെന്നാണ് റിപ്പോർട്ട്
  • സൗദിയുടെ 94-ാം ദേശീയ ദിനം വരുന്നത് സെപ്റ്റംബർ 23 നാണ്
Saudi National Day 2024: സൗദി ദേശീയ ദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി; 17 നഗരങ്ങളിൽ എയർഷോ!

റിയാദ്: ദേശീയ ദിനാഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സൗദിയിൽ പൂർത്തിയായി.  ഇത് പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറുമെന്നാണ് റിപ്പോർട്ട്. 

Also Read: വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിര്‍ബന്ധമാക്കി അബുദാബി

സൗദിയുടെ 94-ാം ദേശീയ ദിനം വരുന്നത് സെപ്റ്റംബർ 23 നാണ്.  വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ  പല തരത്തിലുള്ള പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്.  എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആകാശത്ത് വിസ്മയയം തീർക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

Also Read: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!

ഇതിന് പുറമെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളും സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. അഭ്യാസങ്ങളിൽ പങ്കെടുക്കുന്നത് വ്യോമസേനയുടെ സൗദി ഫാൽക്കൺസ് ടീം ആണ്. കഴിഞ്ഞ ബുധനാഴ്ച ഖഫ്ജി കോർണീഷിൽ വൈകുന്നേരം 4:30 നും ജുബൈലിലെ അൽ ഫനാതീർ കോർണീഷിൽ വൈകീട്ട് 5:05 നും അരങ്ങേറിയ വ്യോമാഭ്യാസ പ്രകടനങ്ങളോടെ ഒക്ടോബർ രണ്ടുവരെ നീണ്ടുനിന്ന എയർഷോ പരിപാടികൾക്ക് തുടക്കമായിരിക്കുകയാണ്.  ജിദ്ദയിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് കടൽത്തീരത്താണ് പ്രദർശനം. റിയാദിൽ സെപ്തംബർ 22, 23 തീയതികളിൽ കൈറോവാൻ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്‌ലാൻ പാർക്കിൽ വൈകുന്നേരം 4:30 ന് നടക്കും. സെപ്തംബർ 22, 23 തീയതികളിൽ ഖമീസ് മുഷൈത് (ബോളിവാർഡ് - തംനിയ - സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് - ആർട്ട് സ്ട്രീറ്റ്), അമീർ മുഹമ്മദ് ബിൻ സഊദ് പാർക്ക്, അമീർ ഹുസാം ബിൻ സഊദ് പാർക്ക്, അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് എന്നിവിടങ്ങളിൽ വൈകുന്നേരം അഞ്ചു മണിക്ക് ഷോകൾ അരങ്ങേറും.

Also Read: സൽമാൻ ഖാന്റെ 3000 കോടിയുടെ സ്വത്തിൻ്റെ അനന്തരാവകാശി ആരായിരിക്കും?

ജിസാൻ കോർണിഷ്, കിങ് ഫൈസൽ റോഡ്, തബൂക്കിലെ അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്ക്, ത്വാഇഫിലെ അൽറുദ്ദാഫ് പാർക്ക്, അൽശിഫ, അൽഹദ എന്നിവിടങ്ങൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം 5:30 ന് എയർ ഷോക്ക് സാക്ഷിയാകും. സെപ്തംബർ 24 ന് നജ്‌റാനിലെ കിങ് അബ്ദുൽ അസീസ് പാർക്കിലും അൽ ജലവി ബിൻ അബ്ദുൽ അസീസ് പാർക്കിലും വൈകുന്നേരം അഞ്ചിനും അൽ ഖർജിൽ വൈകുന്നേരം 4.30 നും ഷോകൾ അരങ്ങേറും. അതുപോലെ സെപ്തംബർ 26, 27 തീയതികളിൽ അൽ ഖോബാറിലെ വാട്ടർഫ്രണ്ടിലും സെപ്തംബർ 30ന് ഹഫർ അൽബാത്വിനിലെ ഹാല മാളിനടുത്തും ഒക്ടോബർ രണ്ടിന് വൈകുന്നേരം 4:30 ന് അൽജൗഫ് സകാക്ക പബ്ലിക് പാർക്കിലും എയർഷോകൾ വിസ്മയപ്രപഞ്ചം ഒരുക്കും. റിയാദ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയൽ സൗദി നേവി നിരവധി ആഘോഷ പരിപാടികൾ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റിൽ സൈക്കിൾ യാത്രക്കാരുടെ മാർച്ചും സംഘടിപ്പിക്കും.

Also Read: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുമെന്ന് ചന്ദ്രബാബു നായിഡു..!

നാവിക കപ്പലുകളുടെ ഷോ,‘സഖ്ർ അൽബഹർ’ വിമാനങ്ങളുടെ എയർ ഷോ, ഡൈവേഴ്‌സ് ലാൻഡിങ് ഓപ്പറേഷൻ, സൈനിക വാഹനങ്ങളുടെ മാർച്ച്, നാവികസേന രക്തസാക്ഷികളുടെ മക്കൾ അണിനിരക്കുന്ന മാർച്ച് എന്നിവയും ജിദ്ദയിൽ ഉണ്ടാകും. കൂടാതെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ‘ഹിസ് മജസ്റ്റി’ കപ്പലുകളുടെ രാത്രി പ്രദർശനവും സംഘടിപ്പിക്കും.  ഇതുകൂടാതെ 'സഖ്ർ അൽജസീറ ഏവിയേഷൻ മ്യൂസിയം’ ദേശീയ ദിനാഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചരിത്രവും സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന സമ്പന്നമായ അനുഭവം ആസ്വദിക്കാൻ എല്ലാവർക്കും അവസരം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News