Ajman: അജ്‍മാനിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം

Ajman Fire Incident: രാത്രി 12 മണിയോടെ അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2 ല്‍ തീപിടുത്തമുണ്ടാകുകയായിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 04:03 PM IST
  • അജ്‍മാനിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം
  • രാത്രി 12 മണിയോടെ അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2 ല്‍ തീപിടുത്തമുണ്ടാകുകയായിരുന്നു
Ajman: അജ്‍മാനിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ വന്‍ തീപിടുത്തം. രാത്രി 12 മണിയോടെ അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2 ല്‍ തീപിടുത്തമുണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്, പോലീസ് എന്നിവർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

Also Read: അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് ചോർന്ന് അപകടം

റിപ്പോർട്ടുകൾ അനുസരിച്ചു അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്. 30 നിലകളുള്ള കെട്ടിടത്തിലെ തീ പൂര്‍ണമായി കെടുത്തിയതായും അജ്‍മാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് താത്കാലിക പോലീസ് സ്റ്റേഷന്‍ തുറന്നായി അജ്‍മാന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ അബ്‍ദുള്ള സൈഫ് അല്‍ മസ്‍ത്റൂഷി അറിയിച്ചു. തീപിടിച്ച കെട്ടിടത്തിലെ താമസക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും നഷ്ടമായ സാധനങ്ങളെക്കുറിച്ച് താമസക്കാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും വേണ്ടിയാണ് മൊബൈല്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് സുരക്ഷയൊരുക്കാനും ഈ പോലീസ് സ്റ്റേഷനിലൂടെ സഹായകമായി.

Also Read: Hajj 2023: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ

തീപിടിച്ച കെട്ടിടത്തിലെ താമസക്കാരെ അജ്‍മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റുകയും ഇതിനായി അജ്‍മാന്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും റെഡ് ക്രസന്റും ഏഴ് ബസുകള്‍ സജ്ജമാക്കുകയും ചെയ്തു. തീപിടുത്തമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെയും അധികൃതര്‍ ഒഴിപ്പിച്ചു. ഈ അപ്പാർട്ട്മെന്റിൽ മലയാളികളുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് താമസിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News