Kuwait News: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്

Kuwait News: ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് അവസാനം വരെ നീളും. 

Written by - Zee Malayalam News Desk | Last Updated : May 20, 2024, 10:59 PM IST
  • കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്
  • രാവിലെ 11 മുതൽ 4 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം
Kuwait News: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്

കുവൈത്ത്: അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: കുവൈത്തിൽ വൻ മദ്യവേട്ട; 4 പ്രവാസികൾ പിടിയിൽ

ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറര്‍ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ മൂന്ന് മാസവും കര്‍ശന പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നിർമ്മാണ ജോലിക്കിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം.  സംഭവം നടന്നത് കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ്.  

Also Read: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!

 

ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴായിരുന്നു അപകടം.  സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News