Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം

 Saudi Arabia യുടെ ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു

Written by - Zee Malayalam News Desk | Last Updated : Mar 4, 2021, 12:32 PM IST
  • Saudi Arabia യുടെ ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്
  • കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു
  • മെക്ക മദീനയിലെ ആരോ​ഗ്യ സംവിധാനങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോ​ഗ്യ മന്ത്രി
  • ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.
Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം

Riyadh : Hajj തീർഥാടനത്തിനെത്തുവർ നിർബന്ധമായും COVID Vaccine സ്വീകരിക്കണമെന്ന് Saudi ഭരണകൂടം. Saudi Arabia യുടെ ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു എന്നാണ് ആരോ​ഗ്യമന്ത്രാലയം പുറപ്പെടുവിച്ച് പുതിയ ഉത്തരവിൽ പറയുന്നത്.

ഹജ്ജ് തീർഥാടനത്തിന് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കണമെങ്കിൽ നിർബന്ധമായും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ് സൗദി ആരോ​ഗ്യ മന്ത്രാലയിത്തിന്റെ ഉത്തരവെന്ന് സൗദി പത്രം ഒക്കാസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡിന്റെ സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു ഹജ്ജിനായി അനുവദിച്ചിരുന്നുള്ള. ഹജ്ജ് തീർഥാടന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 2020ൽ ഇങ്ങനെ ഒരു നിയന്ത്രണ ഏർപ്പെടുത്തിയിരുന്നത്.

ALSO READ : Saudi Arabia ൽ, നാട്ടിൽ നിന്ന് വന്ന് Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

മെക്ക മദീനയിലെ ആരോ​ഗ്യ സംവിധാനങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോ​ഗ്യ മന്ത്രി ഡോ. തൗഫിക്ക് അൽ-റാബ്ബിയ്യ പറഞ്ഞു. തീർഥാടനത്തിന് പ്രവേശിക്കുന്ന കവാടം മുതൽ ഇതിനായുള്ള കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

ALSO READ : Saudi Nitaqat: സ്വദേശിവത്കരണ പദ്ധതിയില്‍ ടെലികോം, ഐടി മേഖലയില്‍ കൂടുതല്‍ സെക്ഷനുകള്‍

ഇന്ത്യയിൽ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷനുള്ള സൗകര്യം നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം ഹജ്ജ് തീർഥാടനത്തിന് പോകാനുള്ളവർരുടെ അപേക്ഷ ഫോം നൽകേണ്ട അവസാന തിയതി ജനുവരി 10 2021നായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News