Saudi KMCC യുടെ രണ്ട് കോടിരൂപയുടെ ആനുകൂല്യ വിതരണം ഇന്ന്

സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും കൂടാതെ പ്രവർത്തക സംഗമവും ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ഓഫഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.  

Written by - Zee Malayalam News Desk | Last Updated : Feb 26, 2021, 10:57 AM IST
  • രണ്ട് കോടിയോളം വരുന്ന രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നിർവഹിക്കുന്നത്.
  • പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 25 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 112 പേര്‍ക്കുമാണ് തുക നൽകുന്നത്.
  • കെ.എൻഎ ഖാദർ എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
Saudi KMCC യുടെ രണ്ട് കോടിരൂപയുടെ ആനുകൂല്യ വിതരണം ഇന്ന്

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും കൂടാതെ പ്രവർത്തക സംഗമവും ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ഓഫഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.  

രണ്ട് കോടിയോളം വരുന്ന രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നിർവഹിക്കുന്നത്.  പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 25 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 112 പേര്‍ക്കുമാണ് തുക നൽകുന്നത്.  

Also Read: യുഎഇയിൽ IDEX, NAVDEX പ്രദർശനത്തിൽ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ടു 

2020 വര്‍ഷത്തെ പദ്ധതിയില്‍ (Financial Aid Distribution) നിന്നും ഒന്നാം ഘട്ട വിതരണം മരിച്ച 81 പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സതേടിയ 100 പേർക്കുമായി അഞ്ചരക്കോടി രൂപ കഴിഞ്ഞ സെപ്റ്റംബറിൽ പാണക്കാട് നടന്ന ചടങ്ങിൽ വിതരണം ചെയ്തിരുന്നു.  രണ്ടാംഘട്ടം വിതരണം ചെയ്യുന്നത് ഡിസംബര് 31 വരെ റിപ്പോർട്ട് ചെയ്തവർക്കാണ്.  

എട്ട് വർഷമായ നാഷണൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി ഇന്ന് സൗദിയിലെ (Saudi) പ്രവാസി സമൂഹത്തിനിടയിലെ വലിയ പരസ്പര സഹായ പദ്ധതിയായി വളർന്നിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.  കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റ് ആണ് കെ.എം.സി.സി കേരള.  

കെ. എൻ. എ ഖാദർ എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.  പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി (PK Kunjalikutty), ഇ.ടി. മുഹമ്മദ്‌ ബഷീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎൽഎ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News