റിയാദ്: ഞായറാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദിയിൽ മാർച്ച് 11 ആയ ഇന്ന് റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കും. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Also Read: റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം
പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല എങ്കിലും രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും ഇരുഹറം കാര്യാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈൻ എക്സ് അകൗണ്ടിലൂടെ അറിയിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് റമദാൻ വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കാണാത്തതുകൊണ്ട് . വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും
വിശുദ്ധ മാസമായ റമദാനില്‍ തീർത്ഥാടകരേയും സന്ദർശകരേയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. ഇത്തവണ ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Also Read: ഈ രാശിയിലെ കുട്ടികൾ പഠനത്തിൽ മിടുക്കരായിരിക്കും, നിങ്ങളും ഉണ്ടോ?
ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി പൂർണമായ അളവിലും അത്യുത്തമമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.