Expo 2020 Dubai : ദുബായി എക്സ്പോ ടിക്കറ്റ് വിൽപന ആരംഭിച്ചു, ടിക്കറ്റ് വിലകൾ ഇങ്ങനെ

Expo 2020 Dubai Ticket- മൂന്ന് തരത്തിലുള്ള ടിക്കറ്റാണ് എക്സപോയ്ക്കായി ഇത്തവണയുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 07:01 PM IST
  • മൂന്ന് തരത്തിലുള്ള ടിക്കറ്റാണ് എക്സപോയ്ക്കായി ഇത്തവണയുള്ളത്.
  • ഒന്ന് ഒറ്റ ദിവസത്തേക്ക് മാത്രമായി, 95 ദിഹ്റമാണ് വില.
  • രണ്ടാമതായി ഒന്നിൽ കൂടുതൽ ദിവസത്തേക്കുള്ള പാസ്. 195 ദിഹ്റം വില വരുന്ന പാസ് ഉപയോഗിച്ച് ഏകദേശം 30 ദിവസം എക്സ്പോ ആസ്വദിക്കാൻ സാധിക്കും.
  • സീസണൽ പാസാണ് മൂന്നാമത്തേത്. 495 ദിഹ്റം വില വരുന്ന ഈ പാസ് ഉപയോഗിച്ച എക്സ്പോയുടെ മുഴുവൻ സീസണും ഉപയോഗിക്കാൻ സാധിക്കും.
Expo 2020 Dubai : ദുബായി എക്സ്പോ ടിക്കറ്റ് വിൽപന ആരംഭിച്ചു, ടിക്കറ്റ് വിലകൾ ഇങ്ങനെ

Dubai : Expo 2020 Dubai യുടെ ടിക്കറ്റ് വിൽപന ഇന്ന് ഞായറാഴ്ച മുതൽ ആരംഭിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന ദുബായ് എക്സ്പോ 2020 ഒക്ടോബർ ഒന്ന് മുതലാണ് ആരംഭിക്കുക. 2022 മാർച്ച് 31 വരെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

മൂന്ന് തരത്തിലുള്ള ടിക്കറ്റാണ് എക്സപോയ്ക്കായി ഇത്തവണയുള്ളത്. ഒന്ന് ഒറ്റ ദിവസത്തേക്ക് മാത്രമായി, 95 ദിഹ്റമാണ് വില. രണ്ടാമതായി ഒന്നിൽ കൂടുതൽ ദിവസത്തേക്കുള്ള പാസ്. 195 ദിഹ്റം വില വരുന്ന പാസ് ഉപയോഗിച്ച് ഏകദേശം 30 ദിവസം എക്സ്പോ ആസ്വദിക്കാൻ സാധിക്കും. സീസണൽ പാസാണ് മൂന്നാമത്തേത്. 495 ദിഹ്റം വില വരുന്ന ഈ പാസ് ഉപയോഗിച്ച എക്സ്പോയുടെ മുഴുവൻ സീസണും ഉപയോഗിക്കാൻ സാധിക്കും.

ALSO READ : Expo 2020 Dubai: എക്​സ്​പോയുടെ പേരില്‍ ജോലി തട്ടിപ്പ്​, മുന്നറിയിപ്പുമായി അധികൃതര്‍

എക്സ്പോക്കുള്ളിലെ എല്ലാ പരിപാടികൾക്കും, ലൈവ് പരിപാടികൾക്കും തുടങ്ങി എല്ലാ അവസരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലോകോത്തര നിലവാരത്തിലുള്ള സംഗീതം, നൃത്തം, മറ്റ് കലകളെല്ലാം ചേർന്ന് ഏകദേശം 60 ലൈവ് പരിപാടികളാണ് ഒരു ദിവസം സംഘടിപ്പിക്കുന്നത്. 

expo2020dubai.com എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപന നടക്കുന്നത്. കൂടാതെ പ്രധാന നഗരങ്ങളിലും വ്യാപാര കേന്ദ്രങ്ങളുമായി ഓഫ്ലൈനിലൂടെയുള്ള ടിക്കറ്റ് വിൽപനയ്ക്ക് 2,500 അംഗീകൃത ഏജന്റുമാരെ നിയമിച്ചിട്ടുമുണ്ട്.

ALSO READ : India UAE Flight Service : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് ഈ മാസം അവസാനം വരെ വിമാന സർവീസ് ഇല്ലയെന്ന് എത്തിഹാദ്

18 വയസിന് താഴെയുള്ള കുട്ടികൾക്ക് മതിയായ രേഖകൾ ആവശ്യമാണ്. ഇവർ സ്കൂൾ ഐഡി കാർഡ് കാണിച്ചാൽ എക്സ്പോയിലേക്ക് സൗജന്യം പ്രവേശനം ലഭിക്കുന്നതാണ്. 60ത് വയസ് തൊട്ട് മുകളിലേക്ക് പ്രായമുള്ളവർക്കും സൗജന്യ പാസ് ലഭിക്കുന്നതാണ്.  വൈകല്യമുള്ള ആളുകള്‍ക്കും  എക്സ്പോ  ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ അവരുടെ സഹായത്തിനായി വരുന്നവർക്ക് ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കുന്നതാണ്.

ALSO READ : Covid Vaccination: ആഗോളതലത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ UAE, കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് കുവൈറ്റില്‍

എക്സ്പോയിൽ വരുന്ന എല്ലാവരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ് കരുതണം. കൂടാതെ മാസ്കും, സമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News