ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന Dubai expo 2020 കൊറോണ മഹാമാരി (Covid19) കാരണം മാറ്റിവെച്ചു. അടുത്ത വർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ അ നടക്കുക. ലോകം മുഴുവൻ കാർന്ന് തിന്നുകോണ്ടിരിക്കുന്ന കൊറോണ മഹാമാരി കാരണമാണ് ഈ വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കേണ്ടിയിരുന്ന എക്സ്പോ മാറ്റിവച്ചത്.
ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ (Bureau of International Expositions) മേൽനോട്ടത്തിൽ ദുബായിൽ നടക്കാനിരുന്ന അന്തർദേശീയ എക്സിബിഷനാണ് മാറ്റിവെക്കുന്നത്. കൊറോണ പടരുന്നത് കാരണം എക്സ്പോ നടത്തുന്നത് മാറ്റിവെക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.
അടുത്ത വർഷം ഈ മേള നടക്കുന്നത് എക്സ്പോ 2020 (Dubai expo 2020) എന്ന പേരിൽ തന്നെയായിരിക്കും. 25 ദശലക്ഷത്തോളം ആളുകൾ എക്സ്പോ കാണാൻ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതിനായി ഇനി കാത്തിരിക്കേണ്ടത് കൃത്യം 365 ദിവസം ആണ്.
Also read: ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ്
വരാനിരിക്കുന്ന എക്സ്പോ UAE യുടെ മൂല്യങ്ങളുടെ യഥാർത്ഥ ആവിഷ്ക്കാരമായിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് expo 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമി പറഞ്ഞു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)