Abu Dhabi: പ്രവാസികൾക്ക് പുതുവർഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

Etihad Flight Service: പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 06:17 PM IST
  • പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്
  • അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കും അതുപോലെ കോഴിക്കോടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്
Abu Dhabi: പ്രവാസികൾക്ക് പുതുവർഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

അബുദാബി: പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്.  അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കും അതുപോലെ കോഴിക്കോടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്. 

Also Read: യൂസഫലി യുഎഇയിൽ എത്തിട്ട് 50 വർഷം; 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധികമായി ലഭിക്കും.  ഇത് നേരത്തെ നിലവിലുണ്ടായിരുന്നു ശേഷം  കൊവിഡ് കാലത്ത് നഷ്ടമായി. ആ സീറ്റുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം പത്തായിട്ടുണ്ട്.  പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.  അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് പുലര്‍ച്ചെ 3:20 നാണ് പുറപ്പെടുന്നത്.  ഇത് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെത്തും. തിരികെ 10:05 ന് തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട് 12:55 ന് അവിടെ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 198 സീറ്റുകളായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുന്നത്.

Also Read: പുതുവർഷത്തിലെ ആദ്യ സൂര്യ സംക്രമണം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി ഒപ്പം ധനനേട്ടവും !

കോഴിക്കോടുള്ള വിമാനം ഉച്ചയ്ക്ക് 2:20ന് അബുദാബിയില്‍ നിന്നും പുറപ്പെടും. രാത്രി 7:55 നാണ് കോഴിക്കോട് എത്തുന്നത്. രാത്രി 9:30 ന് തിരികെ പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12:05ന് ആയിരിക്കും അബുദാബിയില്‍ എത്തുക. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉൾപ്പെടെ 165 സീറ്റുകളാണ് ഈ വിമാനത്തില്‍ ഉണ്ടാവുക. ദുബൈയില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അബുദാബിയിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തും.  ഇവ വിമാനം പുറപ്പെടുന്ന സമയമനുസരിച്ചായിരിക്കും ദുബൈയില്‍ നിന്ന് പുറപ്പെടുക.  അതുകൊണ്ടുതന്നെ ബസ് ടിക്കറ്റ് തുക കൂടി കൂട്ടിച്ചേര്‍ത്ത് കൊണ്ട് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News