Covid Vaccination: ദുബായിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നൽകുന്നത് ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി.  

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 12:43 PM IST
  • DHA ക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്
  • ഗര്‍ഭം തുടങ്ങി ആദ്യ 13 ആഴ്ച കഴിഞ്ഞവര്‍ക്ക് വാക്സിൻ എടുക്കാൻ കഴിയുമെന്ന്
  • വൈറസിനെതിരെ പരമാവധി സംരക്ഷണവും പ്രതിരോധശേഷിയും ഉറപ്പുവരുത്തുന്നതിനായി ഡിഎച്ച്എ
Covid Vaccination: ദുബായിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

ദുബായ്: ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നൽകുന്നത് ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (DHA) കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. 

ഗര്‍ഭം തുടങ്ങി ആദ്യ 13 ആഴ്ച കഴിഞ്ഞവര്‍ക്ക് വാക്സിൻ (Covid Vaccine) എടുക്കാൻ കഴിയുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പ്രസ്താവിച്ചു, ഡിഎച്ച്എ ആപ്പിലോ ഡിഎച്ച്എയുടെ വാട്ട്‌സ്ആപ്പ് സേവനത്തിലൂടെയോ (800342) മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കഴിയും.

Also Read: Covid 19 : പ്രവാസികൾക്ക് യുഎഇയിലേക്ക് തിരികെ മടങ്ങാൻ സൗകര്യത്തിന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നു

വൈറസിനെതിരെ പരമാവധി സംരക്ഷണവും പ്രതിരോധശേഷിയും ഉറപ്പുവരുത്തുന്നതിനായി ഡിഎച്ച്എ എല്ലാ വിഭാഗങ്ങളുടെയും കവറേജ് വിപുലീകരിക്കുന്നതിൽ തുടരുകയാണെന്ന് ദുബായ് ആസ്ഥാനമായുള്ള ലത്തീഫ ഹോസ്പിറ്റൽ ഫോർ വിമൻ ആന്റ് ചിൽഡ്രൻ സിഇഒ ഡോ. മുന തഹ്‌ലക് (Dr. Muna Tahlak) പറഞ്ഞു.

ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് (Covid Vaccination) നൽകുന്നത് അവരെ അണുബാധയുടെ അപകടസാധ്യതയിൽ നിന്ന് രക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അതിനാൽ COVID-19 നെതിരെ സമൂഹത്തിൽ സംരക്ഷണത്തിന്റെ തോത് ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: Dubai: ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബ് ദുബായ് വിമാനത്താവളത്തിൽ

എമിറേറ്റ് കേന്ദ്രീകരിച്ച് ഗർഭിണികളായ സ്ത്രീകൾക്ക് കുത്തിവയ്പ് നൽകുന്നതിന് ഡിഎച്ച്എ Pfizer-BioNTech വാക്സിൻ ആവശ്യമായ ഡോസുകൾ കരുതിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  COVID-19 ഷോട്ട് എടുക്കുന്നതിനുമുമ്പ് ഗർഭിണികളായ സ്ത്രീകൾ അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടതുണ്ട് അതിനുശേഷം മാത്രമേ വാക്സിൻ എടുക്കാൻ പാടുള്ളൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News