Covid 19: UAE യിൽ 3,072 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 10 മരണം

വ്യാഴാഴ്ച്ച  പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ 3,072 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2026 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 04:32 PM IST
  • വ്യാഴാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ (UAE) 3,072 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു.
  • രോഗബാധ മൂലം മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച്ച 1296 ആയി.
  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2026 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
  • മാർച്ച് അഞ്ചാം തീയതി വരെ ആകെ രോഗം ബാധിച്ചത് 405,277 പേർക്കാണ്. അതിൽ 389,304 പേരുടെ ഫലം ഇതുവരെ നെഗറ്റീവായി.
Covid 19: UAE യിൽ 3,072 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 10 മരണം

Abu Dhabi:  വ്യാഴാഴ്ച്ച  പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ  (UAE) 3,072 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 10 പേർ കൂടി കോവിഡ് 19  രോഗബാധ മൂലം മരണപ്പെട്ടു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച്ച 1296 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2026 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത് ആകെ 14,677  പേരാണ്. മാർച്ച് അഞ്ചാം തീയതി വരെ ആകെ രോഗം ബാധിച്ചത് 405,277 പേർക്കാണ്. അതിൽ 389,304 പേരുടെ ഫലം ഇതുവരെ നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ 242,742 പേർക്കാണ് രോഗബാധിതരെ കണ്ടെത്താൻ ടെസ്റ്റുകൾ (Test) നടത്തിയത്. രോഗബാധിതരെ കണ്ടെത്തുന്നതിന്റെ  ഭാഗമായി യുഎഇയിൽ ഒട്ടാകെ 31.7 ൽ പരം ടെസ്റ്റുകളാണ് നടത്തിയത്.

ALSO READ: Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ (America) വ്യാഴാഴ്ച്ച  കഴിഞ്ഞ 5 മാസങ്ങളിൽ ആദ്യമായി 40,000 ത്തിൽ താഴെ കേസുകൾ റിപ്പോർട് ചെയ്‌തു. മറ്റ് പല രാജ്യങ്ങളിലും കേസുകളിൽ വീണ്ടും കൂടുന്നതായി കാണുന്ന ഈ അവസരത്തിൽ ഇത് വളരെ പ്രതീക്ഷ നൽകുന്ന വർത്തയാണെങ്കിലും. വാക്‌സിന്റെ (Vaccine) വരവോടെയും കേസുകളുടെ എണ്ണം കുറഞ്ഞതോടെയും ആളുകൾ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുണ്ട്. ഇത് അധികൃതർ ആശങ്കയോടെ ആണ് നോക്കി കാണുന്നത്. 

ALSO READ: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല

അതേസമയം കുവൈറ്റിൽ (Kuwait) വീണ്ടും കർശന നീയന്ത്രങ്ങൾ ഏർപ്പെടുത്തി. കുവൈറ്റിൽ രാവിലെ 5 മുതൽ   വൈകിട്ട് അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 8 വരെ പാർക്കുകൾ എല്ലാം അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. യുഎഇയിലെ റാസ്‌ അൽ ഖൈമയിൽ കല്യാണ ഓഡിറ്റോറിയങ്ങളും മറ്റ് പരിപാടികൾ നടത്തുന്ന ഹാളുകളും 2021 ഏപ്രിൽ 8 വരെ അടച്ചിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News