Toronto : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം (Covid Second Wave) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി Canada. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമായ യുഎഇയും (UAE) ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിട്ടുണ്ട്.
ഒരു മാസത്തേക്കാണ് കാനഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ള യാത്രക്കാർക്കും കാനഡാ വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.
ASLO READ : Travel Ban : യുഎഇയും ഇന്ത്യക്ക് വിലക്കേർപ്പെടുത്തി, നേപ്പാൾ വഴി പോകാൻ സൗകര്യമൊരുക്കി വിദേശകാര്യ മന്ത്രാലയം
കാനേഡിയൻ പ്രദേശിക സമയം പരിഗണിച്ച് ഇന്ന് രാവിലെ മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിരിക്കുന്നത്. ഇന്ത്യയിൽ അനിയന്ത്രിതമായി കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത് കാനഡയുടെ ഗതാഗതാ മന്ത്രി ഒമർ ഓൽഗാബ്ര പറഞ്ഞു.
ഒമാൻ പിന്നാലെയാണ് യുഎഇയുടെ യാത്ര വിലക്ക്. ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് യാത്രവിലക്കേർപ്പെടുത്തുന്നത്. ഇന്ത്യയിൽ 14 ദിവസം കൂടുതൽ താമസിക്കുകയോ ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്.
ഇന്ത്യയിൽ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം തീരുമാനം പുനഃപരിശോധിച്ചേക്കും. പത്ത് ദിവസത്തേക്കുള്ള വിലക്ക് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാന കമ്പിനികൾ തങ്ങളുടെ ഏജൻസികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് യാത്രക്കാർക്ക് വിലക്കില്ല.
യുഎഇയെയും ഒമാനെയും കൂടാതെ സൗദി അറേബ്യയും കുവൈത്തും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ സിംഗപൂരും, യുകെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ALSO READ : Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്
അതേസമയം ഇന്ത്യ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3.34 ലക്ഷം പേർക്ക് കോവിഡ് കേസുകളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.62 കോടി പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2263 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...