മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കിയില്ല, യുവതിക്ക് രണ്ടര ലക്ഷം രൂപ പിഴ

മകളെ  കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത യുവതിയ്ക്ക് വന്‍ തുക പിഴ വിധിച്ച്  അബുദാബി കോടതി. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 10:50 PM IST
  • മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത യുവതിയ്ക്ക് വന്‍ തുക പിഴ വിധിച്ച് അബുദാബി കോടതി.
  • കുറ്റത്തിന് 13,000ദിര്‍ഹം ഏകദേശം 2.6 ലക്ഷം ഇന്ത്യന്‍ രൂപയാണ് കോടതി (Court) പിഴ വിധിച്ചത്.
മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കിയില്ല, യുവതിക്ക് രണ്ടര ലക്ഷം രൂപ പിഴ

Abu Dhabi: മകളെ  കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത യുവതിയ്ക്ക് വന്‍ തുക പിഴ വിധിച്ച്  അബുദാബി കോടതി. 

കുറ്റത്തിന് 13,000ദിര്‍ഹം ഏകദേശം  2.6 ലക്ഷം ഇന്ത്യന്‍ രൂപയാണ്  അബുദാബി  കോടതി  (Abu Dhabi Court ) പിഴ വിധിച്ചത്. 

തന്‍റെ  മാതാവ് മരിക്കുന്നതിന്  മുന്‍പ് കൊച്ചുമകളെ കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനായി പലതവണ  മുന്‍ ഭാര്യയെ സമീപിച്ചിരുന്നുവെന്നും  അപ്പോഴൊക്കെ  അവര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും  പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍   ചൂണ്ടിക്കാട്ടി.  9  തവണയാണ്  മകളെ കാണാനുള്ള അവസരം യുവതി നിഷേധിച്ചതെന്നും പരാതിയില്‍ പറയുന്നു. 

100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. യുവതി 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചു. 

Also read: രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം, നര്‍ത്തകിയെ വെടിവെച്ചു കൊന്നു

യുവതിയുടെ അപ്പീല്‍ പരിഗണിച്ച കോടതി, നഷ്ടപരിഹാരമായി 13,000 ദിര്‍ഹം മുന്‍ ഭര്‍ത്താവിന് നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി നടപടിയുടെ ചിലവുകളും  യുവതി വഹിക്കണമെന്നും കോടതി വിധിച്ചു. 

 

 

Trending News