Kuwait City: കോവിഡ് പ്രതിരോധ നടപടിയില്‍ മുന്നേറ്റം കുറിച്ച് കുവൈറ്റ്. രാജ്യത്തെ 70% പേര്‍ക്കും ഇതിനോടകം രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു കുവൈറ്റ്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും കൂട്ടായ പരിശ്രമമാണ് കുത്തിവെപ്പ് നടപടികള്‍ വിജയിപ്പിക്കാന്‍ സഹായകമായത് എന്ന് ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷന് കമ്മിറ്റി വക്താവ് പറഞ്ഞു.
Also Read: Bahrain: സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍
രാജ്യം ഇതുവരെ കോവിഡ് മുക്തമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍പേര്‍ക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പാണ് ആരോഗ്യമന്ത്രാലയം നടത്തുന്നത്.
Also Read: UAE: ജോലി നഷ്‌ടപ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍
കോവിഡ് പ്രതിരോധരംഗത്ത് ആഗോളസൂചികയിലും മികച്ച സ്ഥാനത്താണ് കുവൈറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...