കുവൈത്ത്: കുവൈത്തില്‍ വിവിധ മയക്കുമരുന്ന് കേസുകളില്‍ 22 പേര്‍ പിടിയിൽ. വന്‍ മയക്കുമരുന്ന് വേട്ടയാണ് കുവൈത്തിൽ നടന്നത്. പ്രതികളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പിടികൂടിയത്.
Also Read: ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തും
സംഭവത്തിൽ അറസ്റ്റിലായത് നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ്. ഇവരില്‍ നിന്നും 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങള്‍, 2,400 ലഹരി ഗുളികകള്‍, പണം എന്നിവ കണ്ടെടുത്തിട്ടുണ്ട്.
مروجو وتجار المخدرات في قبضة رجال الأمن
الادارة العامة لمكافحة المخدرات تتمكن من ضبط 22 شخصا من جنسيات مختلفة بقضايا متفرقة وبحوزتهم نحو (16،500) كيلو جرام مخدرات متنوعة و2400حبة مؤثرات عقلية ومبالغ مالية متفاوته
ذكرت الادارة العامة للعلاقات والاعلام الامني انه استمراراً… pic.twitter.com/kSI2hb1h2w
— وزارة الداخلية (@Moi_kuw) July 17, 2023
ഇവരെ ചോദ്യം ചെയ്തപ്പോൾകുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിക്കുകയുമുണ്ടായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read: ത്രിഗ്രഹ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കും, പേരും പ്രശസ്തിയും ലഭിക്കും!
ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറിലേക്കും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കുവൈത്തിൽ വിദേശ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ
വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി കുവൈത്തിൽ പിടിയില്‍. ഇയാളിൽ നിന്നും 14 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് ഇയാലെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇയാളെ അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാലെ പൊക്കിയത്. വിദേശമദ്യം കാറിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. പോലീസ് പട്രോള്‍ വാഹനം സമീപത്ത് കൂടി ഓടിച്ചു പോയപ്പോള്‍ ഇയാള്‍ പരുങ്ങിയത് കണ്ട് . സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ മുന്നിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...