AMMA യുടെ Cinema പ്രിയദർശൻ ഉപേക്ഷിച്ചു, പകരം വൈശാഖ് സംവിധാനം ചെയ്യും

വൈശാഖിനൊപ്പം ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. പ്രിയദർശന പിന്മാറയതോടെ സിനിമയുടെ ചുമതല ഏറ്റെടുത്ത വൈശാഖും ഉദയകൃഷ്ണയും മുന്നോട്ടുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 05:44 PM IST
  • പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് അമ്മയുടെ ചിത്രം ഒരുക്കുകയെന്ന് നേരത്തെ സംഘടന ഭാരവാഹികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.
  • വൈശാഖിനൊപ്പം ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.
  • എന്നാൽ ഇരുവർക്കും സിനിമയുടെ ചുമതല നൽകിയെന്നുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
  • ആശീർവാ​ദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
AMMA യുടെ Cinema പ്രിയദർശൻ ഉപേക്ഷിച്ചു, പകരം വൈശാഖ് സംവിധാനം ചെയ്യും

Kochi : മലയാള താര സംഘടനയായ AMMA യിലെ എല്ലാ കലാകാരന്മാരെയും ഒരുമിച്ചുള്ള പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് Priyadarsan പിന്മാറി. പ്രിയദർശന് പകരം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ Vysakh ഏറ്റെടുക്കും. പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് അമ്മയുടെ ചിത്രം ഒരുക്കുകയെന്ന് നേരത്തെ സംഘടന ഭാരവാഹികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.

വൈശാഖിനൊപ്പം ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. പ്രിയദർശൻ പിന്മാറയതോടെ സിനിമയുടെ ചുമതല ഏറ്റെടുത്ത വൈശാഖും ഉദയകൃഷ്ണയും മുന്നോട്ടുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. എന്നാൽ ഇരുവർക്കും സിനിമയുടെ ചുമതല നൽകിയെന്നുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ സിനിമ നിർമിക്കുന്നതിൽ നിന്ന് പ്രിയദർശനും ടി.കെ രാജീവ്കുമാറും പിന്മാറിയ കാരണവും അമ്മുയുടെ ഭാരവാഹികളോ, സിനിമ  നിർമിക്കുന്ന ആന്റണി പെരുമ്പാവൂരോ അറിയിച്ചിട്ടില്ല.

ALSO READ : COVID 19 പ്രതിസന്ധി; പണം കണ്ടെത്താന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി 'AMMA'

പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും വൈശാഖ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത് ഏറെകുറെ വ്യക്തമായിട്ടുണ്ട്. അതിന് സൂചന നൽകുന്ന വിധം വൈശാഖ് ഇന്ന് മമ്മൂട്ടിക്കും മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ ചേർത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

ALSO READ : AMMA: താരസംഘടന 'അമ്മയുടെ' ആസ്ഥാനമന്ദിരം ഒരുങ്ങി, മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം

നേരത്തെ അമ്മ സംഘടനയിലെ എല്ലാ താരങ്ങളും അഭിനയിച്ച ജോഷി സംവിധാനം ചെയ്ത ട്വിന്റി20യിലെ സഹസംവിധായകനായിരുന്നു വൈശാഖ്. അന്ന് നടൻ ദിലീപായിരുന്നു ട്വിന്റി20യുടെ നിർമാണം കൈകാര്യം ചെയ്തിരുന്നത്. ഇപ്രാവിശ്യം ആശീർവാ​ദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ അംഗങ്ങള്‍ക്ക് പണം കണ്ടെത്തി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം തയാറാക്കുന്നത്

ALSO READ : വീണ്ടും വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലും ദിലീഷ് പോത്തുനും ശ്യാം പുഷ്ക്കരനും എത്തുന്നു, ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും, ആദ്യ ടീസർ പുറത്തിറങ്ങി

മമ്മൂട്ടിയെയും പൃഥ്വിരാജിനെ ചേർത്ത് നിർമിച്ച പോക്കിരാജയിലൂടെ ആയിരുന്നു വൈശാഖ് സ്വതന്ത്ര സംവിധായകനാകുന്നത്. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം പുലിമുരുകന്റെ സംവിധായകനാണ് വൈശാഖ്. ഇവ രണ്ടും കൂടാതെ മധുരരാജ, കസിൻസ്, സൗണ്ട് തോമ, വിശുദ്ധൻ, സീനിയേഴ്സ്  എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതും വൈശാഖാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News