ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ബയോപിക്കിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി അനുഷ്ക ശർമ. ചക്ദ എക്സ്പ്രസിലൂടെ ചിത്രത്തിന് വേണ്ടി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അഭിനയവും ക്രിക്കറ്റും മാത്രമല്ല മറ്റ് ചില കലയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന വീഡിയോ ആണ് താരം പുതിയതായി പങ്കുവച്ചിരിക്കുന്നത്. സെറ്റിൽ വച്ച് തന്നിലെ ചിത്രകാരിയെ പുറത്തെടുത്തിരിക്കുകയാണ് അനുഷ്ക.
മഞ്ഞ നിറത്തിൽ ഒരു ലൗ ചിഹ്നമാണ് അനുഷ്ക വരച്ചത്. അതിനൊപ്പം ഒരു ചിരിക്കുന്ന ഇമോജി. ഒടുവിലായി പാക്കപ്പ് എന്നും എഴുതിയിരിക്കുന്നു. വ്യത്യസ്ത നിറങ്ങൾ കൊണ്ടാണ് ക്യാൻവാസിൽ താരം ചിത്രങ്ങൾ വരച്ചിട്ടുള്ളത്. മാസ്റ്റർപീസ് എന്ന് അനുഷ്ക തന്നെ ക്യാപ്ഷൻ കൊടുത്തിട്ടുണ്ട്.
'വെൽക്കം' എന്ന ചിത്രത്തിലെ അനിൽ കപൂറിന്റെ കഥാപാത്രമായ മജ്നു ഭായ് വരച്ച പെയിന്റിംഗിനെ പരാമർശിച്ച് കൊണ്ടാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. മജ്നു ഭായിയുടെ മാസ്റ്റർപീസിനെക്കാൾ സുന്ദരം എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...