Viral Video | Bella Ciao ​ഗാനത്തിന്റെ ദേശി പതിപ്പിന് അടിപൊളി ചുവടുകളുമായി ഒരു വൈറൽ വീഡിയോ

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിക്ക് ഒരു മില്ല്യൻ വ്യൂസിന് മുകളിലാണ് ഇതുവരെ ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 03:58 PM IST
  • ബെല്ല ചാവ് എന്ന ​ഗാനത്തിന്റെ ദേശി പതിപ്പിന് മൂന്ന് പേർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്.
  • മുംബൈ സ്വദേശിയായ നർത്തകി നിക്കോൾ കോൺസെസാവോയുടെ ഇൻസ്റ്റാ​ഗ്രാമിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • മണി ഹെയ്സ്റ്റിലെ കഥാപാത്രങ്ങളെപ്പോലെ ചുവന്ന ജമ്പ്‌സ്യൂട്ടും സാൽവഡോർ ഡാലിയുടെ മുഖമൂടിയും ധരിച്ചിരിക്കുന്നതായി കാണാം.
Viral Video | Bella Ciao ​ഗാനത്തിന്റെ ദേശി പതിപ്പിന് അടിപൊളി ചുവടുകളുമായി ഒരു വൈറൽ വീഡിയോ

നെറ്റ്ഫ്ലിക്സിൽ (Netflix) സംപ്രേക്ഷണം ചെയ്ത സ്പാനിഷ് ത്രില്ലർ സീരിസായ മണി ഹെയ്സ്റ്റ് (Money Heist) കണ്ടവരാരും അതിൽ ഉപയോ​ഗിച്ചിരുന്ന ഇറ്റാലിയൻ നാടോടി ​ഗാനം ബെല്ല ചാവ് (Bella Ciao) മറക്കില്ല. ലോകമെമ്പാടും സെൻസേഷനായി മാറിയ ​ഗാനത്തിന്റെ വ്യത്യസ്ത അവതരണങ്ങൾക്കായി ആളുകൾ ചുവടുവയ്ക്കുന്നതിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ കാണാൻ കഴിയും. ഇന്ത്യയിലും ലാ കാസ ഡെ പാപ്പല്‍ (മണി ഹെയ്സ്റ്റ്) എന്ന സീരീസും ഈ ​ഗാനവും തരം​ഗമായി. ഇപ്പോഴിതാ ഈ ​ഗാനത്തിന്റെ Desi(ഇന്ത്യൻ) പതിപ്പിന് മൂന്ന് പേർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ് (Viral). 

ഈ വൈറലായ വീഡിയോയിൽ മുംബൈ സ്വദേശിയായ നർത്തകി നിക്കോൾ കോൺസെസാവോ, ആവേസ് ദർബാർ, സോണാൽ ദേവരാജ് എന്നിവർ മണി ഹെയ്സ്റ്റിലെ കഥാപാത്രങ്ങളെപ്പോലെ ചുവന്ന ജമ്പ്‌സ്യൂട്ടും സാൽവഡോർ ഡാലിയുടെ മുഖമൂടിയും ധരിച്ചിരിക്കുന്നതായി കാണാം. പിന്നീട് അവരിൽ രണ്ട് പേർ ഫ്രെയിമിന് പുറത്തേക്ക് പോകുന്നതും മൂന്നാമത്തെയാൾ ​ഗാനത്തിന്റെ ഇന്ത്യൻ ട്വിസ്റ്റിന് രസകരവും ഊർജ്ജസ്വലവുമായ നൃത്തച്ചുവടുകൾ വയ്ക്കുന്നതും കാണാൻ കഴിയും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nicole Concessao (@nicoleconcessao)

 

നിക്കോൾ കോൺസെസാവോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിക്ക് ഒരു മില്ല്യൻ വ്യൂസിന് മുകളിലാണ് ഇതുവരെ ലഭിച്ചത്. കമന്റ് ബോക്സിൽ വീഡിയോക്ക് ​ഗംഭീര അഭിപ്രായങ്ങളാണ് ഇൻസ്റ്റാ​ഗ്രാം യൂസേഴ്സിൽ നിന്ന് ലഭിക്കുന്നത്.  നർത്തകരുടെ ഊർജ്ജം ഇഷ്ടപ്പെടുന്നു എന്ന് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടു. 

Also Read: പ്രൊഫസറുടെ അവസാന വരവ്; Money Heist അഞ്ചാം സീസണിന് നാളെ തുടക്കം

മണി ഹെയ്സ്റ്റിന്റെ ആദ്യ രണ്ട് സീസണുകള്‍ക്കും വേഗം നല്‍കിയത് ഈ ഗാനത്തിന്റെ സാന്നിധ്യം കൂടിയാണ്. 19-ാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലാണ് ഈ പാട്ടിന്റെ ജനനം. അവിടത്തെ വയലുകളില്‍ പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകള്‍ പാടിയിരുന്ന നാടോടി ഗാനമായിരുന്നു 'ബെല്ല ചാവ്'എന്നാണ് ചരിത്രം. ഗുഡ് ബൈ ബ്യൂട്ടിഫുള്‍ എന്നാണ് ബെല്ല ചാവ് എന്ന ഇറ്റാലിയന്‍ വാക്കിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം. തുച്ഛമായ കൂലിയില്‍ തങ്ങളെ മണിക്കൂറുകളോളം ജോലി ചെയ്യിച്ച ഭൂവുടമകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ പാട്ട് ഏറ്റുപാടിയത്. 

Also Read: Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ മുസോളിനി (Mussolini) ഇറ്റലിയെ നാസി ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നതോടെയാണ് ഈ ഗാനം (Song) വിമോചനഗാനമായി യൂറോപ്പിലാകെ പ്രസിദ്ധിനേടിയത്. രണ്ടാംലോകമഹായുദ്ധത്തിന് (Second World War) ശേഷം ഫാസിസത്തെയും നാസിസത്തെയും കുടഞ്ഞെറിഞ്ഞ് ഇറ്റലിയും (Italy) ജര്‍മനിയും പുതിയ ഉദയത്തിലേക്ക് ചുവടുവെച്ചപ്പോഴും ഈ എന്ന ഗാനവും കൂടെകൂട്ടി. യൂറോപ്പില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടന്ന ഭൂരിഭാഗം വിമോചന സമരങ്ങളിലും പോരാട്ടങ്ങളിലും ബെല്ല ചാവ് (Bella Ciao) എന്ന ഗാനം മുഴങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News