ആലിബാബയിലെ ലുട്ടാപ്പിയെ ഒടുവിൽ കണ്ട് കിട്ടി; ഇതാണ് കക്ഷി

ഇപ്പോഴും ഏതെങ്കിലും സമയത്ത് എന്നെ നിങ്ങളിൽ ചിലർ ഓർക്കുന്നു എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം..താങ്ക് യൂ 

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 04:01 PM IST
  • 1998-ൽ പുറത്തിറങ്ങിയ മലയാളം കോമഡി ചിത്രമായിരുന്നു ആലിബാബയും ആറരകള്ളൻമാരും
  • ശശിധരൻ ആറാട്ട് വഴിയുടെ കഥയ്ക്ക് സംവിധാനം നിർവ്വഹിച്ചത് സതീഷ് , ഷാജി എന്നിവരായിരുന്നു
  • സിനി ഫൈൽ എന്ന ഗ്രൂപ്പിലെത്തിയ പോസ്റ്റിന് താരം തന്നെ കമൻറു ചെയ്യുകയായിരുന്നു
ആലിബാബയിലെ ലുട്ടാപ്പിയെ ഒടുവിൽ കണ്ട് കിട്ടി; ഇതാണ് കക്ഷി

1998-ൽ പുറത്തിറങ്ങിയ മലയാളം കോമഡി ചിത്രമായിരുന്നു ആലിബാബയും ആറരകള്ളൻമാരും. ശശിധരൻ ആറാട്ട് വഴിയുടെ കഥയ്ക്ക് സംവിധാനം നിർവ്വഹിച്ചത് സതീഷ് , ഷാജി എന്നിവരായിരുന്നു. ചിത്രത്തിൽ ജഗതി-കൽപ്പന ദമ്പതികളുടെ മകനായി അഭിനയിച്ച ലുട്ടാപ്പിയെ ആണ് സോഷ്യൽ മീഡിയ തിരഞ്ഞത്. സിനി ഫൈൽ എന്ന ഗ്രൂപ്പിലെത്തിയ പോസ്റ്റിന്  താരം തന്നെ കമൻറു ചെയ്യുകയായിരുന്നു. 

ഇന്ന് ഗ്രൂപ്പിൽ jil joy അന്വേഷിച്ച "ആലിബാബയും ആറരകള്ളന്മാരും ' എന്ന ചിത്രത്തിലെ ലുട്ടാപ്പി എന്ന വേഷം ചെയ്തത് ഞാനാണ്.. പോസ്റ്റും അതിന് താഴെ വന്ന കമന്റുകളും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഇപ്പോഴും ഏതെങ്കിലും സമയത്ത് എന്നെ നിങ്ങളിൽ ചിലർ ഓർക്കുന്നു എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം..താങ്ക് യൂ -താരം ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചു.

Thejus

തേജസ് ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രം( Respective Credits)

വൈഷ്ണവ ജനതോ.മറക്കാൻ പറ്റുമോ എന്നൊക്കെയാണ് പോസ്റ്റിന് താഴെ എത്തിയ കമൻറുകൾ. കൊല്ലം സ്വദേശിയായ തേജസ് ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിലാണ് നിലവിൽ ജോലി ചെയ്യുന്നത്. നിരവധി ചിത്രങ്ങൾ റിലീസ് ചെയ്ത വർഷമായിട്ട് കൂടി ആലിബാബയും ആറര കള്ളൻമാരും തീയ്യേറ്ററിൽ മികച്ച വിജയമായിരുന്നു.

Thejus

തേജസ് ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രം( Respective Credits)

കൽപ്പന, ജഗതി ശ്രീകുമാർ, വിജയ രാഘവൻ, ജഗദീഷ്, കലാഭവൻ മണി, രാജൻ പി ദേവ്, മാമ്മുക്കോയ, സായ്കുമാർ, മാണി സി കാപ്പൻ, അഞ്ജു അരവിന്ദ്, ഇന്ദ്രൻസ്, ബോബി കൊട്ടാരക്കര എന്നിവരാണ് ചിത്രത്തിൽ പ്രേധാന വേഷത്തിൽ എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News