Hridayam Movie | തലശ്ശേരി സ്റ്റൈൽ 'ഉണക്ക മുന്തിരി' യുമായി വിനീതും ദിവ്യയും; ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ഉണക്ക മുന്തിരി പോലെ മധുരമുള്ള ഗാനം,  വിനീതിന്റെ വരികളും ദിവ്യയുടെ ആലാപനവും; ഹൃദയത്തിലെ കല്ല്യാണിയുടെയും പ്രണവിന്റെയും പ്രണയ ഗാനം പുറത്തിറങ്ങി 

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 07:49 PM IST
  • 'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഭാര്യ ദിവ്യ വിനീതാണ്.
  • ഹിഷാം ആണ് സംഗീതം നൽകിയിരിക്കുന്നത്.

    തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
  • ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.
Hridayam Movie | തലശ്ശേരി സ്റ്റൈൽ 'ഉണക്ക മുന്തിരി' യുമായി വിനീതും ദിവ്യയും; ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

കൊച്ചി:  പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം സിനിമയിലെ മുന്നാമത്തെ ഗാനം പുറത്തിറങ്ങി. 'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഭാര്യ ദിവ്യ വിനീതാണ്. ഹിഷാം ആണ് സംഗീതം നൽകിയിരിക്കുന്നത്.
 
തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.  ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.

ALSO READ : Hridayam Teaser | കല്യാണിയും പ്രണവും ദർശനയും; 'ഹൃദയം' ടീസർ പുറത്ത്

നേരത്തെ പുറത്തിറങ്ങിയ 'ദര്‍ശനാ' എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

ALSO READ : Hridayam First Song: റിലീസ് എപ്പോൾ...ചോ​ദ്യങ്ങൾക്ക് ഉത്തരവുമായി ഹൃദയത്തിലെ ആദ്യ വീഡിയോ​ ​ഗാനം പുറത്ത്

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News