കന്നഡ സിനിമാ മേഖലയെ പിടിച്ചുയർത്തിയ ചിത്രമാണ് കെജിഎഫ്. കന്നഡ സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് തെളിയിച്ച ചിത്രമാണ് കെജിഎഫും, കെജിഎഫ് ചാപ്റ്റർ 2ഉം. ചിത്രം നേടിയ വിജയം അത്തരം സിനിമകൾ ഇനിയും ചെയ്യാൻ നിർമ്മാതാക്കൾക്ക് വിജയം പകർ്നനിരിക്കുകയാണ്. അതിന് തെളിവാണ് പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന കന്നഡ സിനിമ വിക്രാന്ത് റോണ. കിച്ച സുദീപ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രം. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രാന്ത് റോണയുടെ ട്രെയിലർ പുറത്തിറക്കി. ജൂലൈ 28ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അനൂപ് ഭണ്ഡാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീത അശോക് ആണ് നായിക. നിരൂപ് ഭണ്ഡാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് അതിഥിതാരമായും എത്തുന്നുണ്ട്. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ്.
Also Read: Varisu Movie: വീണ്ടും മാസ് ലുക്ക്, വിജയ് ചിത്രം വാരിസ് മൂന്നാമത്തെ പോസ്റ്റർ പുറത്ത്
സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. പിവിആര്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ഉത്തരേന്ത്യയിലെ വിതരണം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Gentleman 2: ജെൻ്റിൽമാൻ 2 ചിത്രീകരണം ഓഗസ്റ്റിൽ, തോട്ടാ ധരണിയും മകളും കലാ സംവിധായകർ
ബ്രമാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2 'വിൻ്റെ അണിയറ സാങ്കേതിക വിദഗ്ധരായി ഒന്നിന് പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്. സംവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായാഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകളാണ് നിർമ്മാതാവ് ' ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ പ്രഖ്യാപിച്ചത്. മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഇപ്പോൾ കലാസംവിധായകരായി തിരഞ്ഞെടുത്തിരിക്കുന്നതും ഇന്ത്യൻ സിനിമയിലെ പ്രഗൽഭരെയാണ്. തോട്ടാ ധരണിയെയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി ധരണിയെയുമാണ് കലാസംവിധായകരായി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക് കലാസംവിധായകനായി പ്രവർത്തിച്ച് പ്രശസ്തി നേടിയ കലാകാരനാണ് തോട്ടാ ധരണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...