വിജയ് ദേവരക്കൊണ്ടയും മൃണാൽ താക്കൂറും ഒന്നിക്കുന്നു; 'VD13 / SVC54'ൻ്റെ പൂജയും ഔദ്യോഗിക ലോഞ്ചും നടന്നു

VD13 / SVC54 pooja: ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ്‌യും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്നതാണ് സവിശേഷത. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 12:54 PM IST
  • കാലികപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
  • VD13/SVC54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്.
  • ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
വിജയ് ദേവരക്കൊണ്ടയും മൃണാൽ താക്കൂറും ഒന്നിക്കുന്നു; 'VD13 / SVC54'ൻ്റെ പൂജയും ഔദ്യോഗിക ലോഞ്ചും നടന്നു

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിന് തുടക്കമായി. 'VD13/SVC54' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗികമായ ലോഞ്ചും പൂജയും നടന്നു. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ്‌യും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. 

ALSO READ: റിലീസ് ദിവസം തന്നെ പ്രിന്റ് ലീക്കായി; തമിഴ്റോക്കേഴ്സ് ഉൾപ്പെടെയുള്ള സൈറ്റുകളിൽ 'ആദിപുരുഷ്'

ഗീതാ ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി ക്ലാപ്പ് നൽകി. ഗോവർദ്ധൻ റാവു ദേവരകൊണ്ട ആദ്യ ഷോട്ട് എടുക്കുകയും, പ്രശസ്ത ഫിനാൻഷ്യർ സട്ടി രംഗയ്യ സ്വിച്ച് ഓൺ കർമ്മവും ചെയ്തു. പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി കൈകോർക്കുന്ന #VD13/SVC54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെ.യു മോഹനൻ ഡി.ഒ.പി ആവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News