Adipurush: ആദിപുരുഷ് കാണാനെത്തി കുരങ്ങൻ; ഹനുമാൻ ജീ എന്ന് പറഞ്ഞ് വണങ്ങി ആരാധകർ, വീ‍ഡിയോ

Monkey watching Adipurush Movie: ജയ് ഹനുമാൻ, ജയ് ശ്രീറാം എന്നൊക്കെയാണ് കമ്മന്റുകൾ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 12:28 PM IST
  • സിനിമയുടെ ആദ്യദിനം ആദ്യ ഷോ കാണാനെത്തിയ ‘കുരങ്ങി’ന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.
  • പ്രഭാസിന്റെ ആരാധകർ തന്നെയാണ് ഹനുമാൻ ജീ വാച്ചിങ് എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചത്.
Adipurush: ആദിപുരുഷ് കാണാനെത്തി കുരങ്ങൻ; ഹനുമാൻ ജീ എന്ന് പറഞ്ഞ് വണങ്ങി ആരാധകർ, വീ‍ഡിയോ

ഏറെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനായ ആദിപുരുഷ് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രം കാണാനായി ഹനുമാൻ എത്തുമെന്നും അതിനാൽ തീയേറ്ററുകളിൽ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിടുമെന്നും സിനിമ റിലീസിനു മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

ഇപ്പോഴിതാ സിനിമയുടെ ആദ്യദിനം ആദ്യ ഷോ കാണാനെത്തിയ ‘കുരങ്ങി’ന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്. പ്രഭാസിന്റെ ആരാധകർ തന്നെയാണ് ഹനുമാൻ ജീ വാച്ചിങ് എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചത്. എന്നാൽ ഈ വിഡിയോയുടെ ആധികാരിത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ജയ് ഹനുമാൻ, ജയ് ശ്രീറാം, ഹനുമാനെ നേരിട്ടു കണ്ടപ്പോൾ ആനന്ദാശ്രു പൊഴിയുന്നുവെന്നും, ഇത് വെറും കുരങ്ങാണ് എന്നൊക്കെയാണ് കമ്മന്റുകൾ എത്തുന്നത്. എന്നിരുന്നാലും ഈ വീഡിയോ ഇപ്പോൾ സമൂ​‍ഹ മാധ്യമങ്ങളിൽ ട്രെന്റിങ് ആയി മാറിയിരിക്കുകയാണ്. 

അതേസമയം ഇന്ന് രാവിലെ തൊട്ട് തീയേറ്ററുകളിൽ നിന്നും ഹനുമാനെ സിനിമ കാണാൻ വരുന്നതിന്റെ പ്രതീകമായി ഹനുമാൻ ശിൽപ്പവുമായി എത്തി പൂജയെല്ലാം ചെയ്യുന്നവരുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. സിനിമ പ്രദർശിപ്പിക്കുന്ന വിവിധ തീയേറ്ററുകളിൽ ആളുകൾ ഹനുമാനുമായി എത്തുകയും പഴം, പൂക്കൾ തുടങ്ങി പൂജാ സാധനങ്ങളുമായി ചടങ്ങുകളോടെ ഹനുമാൻ ശിൽപ്പത്തെ സീറ്റിൽ വെക്കുന്നതും പ്രചരിക്കുന്ന വീ‍ഡിയോകളിൽ കാണാം.

മാത്രമല്ല  ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ടും തീയേറ്ററിലെ സീറ്റിൽ വിരിച്ചിട്ടുണ്ട്.  ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഹിന്ദു മിത്തോളജി വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ആദിപുരുഷ് സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.  പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചത്.  ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

അതേസമയം സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആദിപുരുഷിന്റെ പ്രിന്റ് ലീക്കായിരിക്കുകയാണ്. തമിഴ്റോക്കേഴ്സ് ഉൾപ്പെടെയുള്ള സൈറ്റുകളിലാണ് പ്രിന്റ് ലീക്കായിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, Filmyzilla, 123movies, Filmywap, Onlinemoviewatches, 123movierulz, Telegram, Tamilrockers തുടങ്ങിയ വെബ്സൈറ്റുകളിൽ സൗജന്യ എച്ച്‌ഡി പ്രിന്റ് ഡൗൺലോഡ് ചെയ്യാനാകും. 123movies, 123movierulz, Filmyzilla, Onlinemoviewatches, Filmywap, Tamilrockers തുടങ്ങിയ ഏതാനും പോർട്ടലുകളിൽ 1080p, 720p, 480p, 360p, 240p, HD എന്നിവയിൽ സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നാണ് അറിയാൻ സാധിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News