VIjay Babu : മലയാളത്തിൽ നിന്നുള്ള ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് ഉടനെത്തുന്നു; സിനിമ ഏതെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

VIjay Babu Movies :  കത്തനാർ ദി വൈൽഡ് സോർസിസ്സർ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്കാണ് പങ്കുവെക്കാൻ ഒരുങ്ങുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 12:53 PM IST
  • കത്തനാർ ദി വൈൽഡ് സോർസിസ്സർ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്കാണ് പങ്കുവെക്കാൻ ഒരുങ്ങുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.
  • എന്നാൽ ഇതല്ല വാലാട്ടി എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആയിരിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
  • പട്ടികളുടെ കഥ പറയുന്ന ചിത്രമാണ് വാലാട്ടി. അതേസമയം കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ചിത്രമാണ് കത്തനാർ.
 VIjay Babu : മലയാളത്തിൽ നിന്നുള്ള ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് ഉടനെത്തുന്നു; സിനിമ ഏതെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

വിജയ്ബാബുവിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. "നാളെ രാവിലെ 10.10ന്, മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കാം", എന്നാണ് വിജയ് ബാബു തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്. എന്നാൽ ഇത് ഏത് സിനിമയാണെന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയ. കത്തനാർ ദി വൈൽഡ് സോർസിസ്സർ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്കാണ് പങ്കുവെക്കാൻ ഒരുങ്ങുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാൽ ഇതല്ല വാലാട്ടി എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആയിരിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

പട്ടികളുടെ കഥ പറയുന്ന ചിത്രമാണ് വാലാട്ടി. അതേസമയം കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ചിത്രമാണ് കത്തനാർ. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കത്തനാർ. ചിത്രത്തിൽ നായകനായി എത്തുന്നത് ജയസൂര്യയാണ്. രണ്ട് സിനിമകളും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്.  കാഥാനാർ 2019 ൽ പ്രഖ്യാപിച്ച സിനിമയാണ്. 2020 ൽ ചിത്രത്തിൻറെ ഒരു ട്രെയ്‌ലറും പുറത്തുവിട്ടിരുന്നു. 

ALSO READ: Malayalam Movies OTT: സൗദി വെള്ളക്കയും ഷെഫീക്കിന്റെ സന്തോഷവും സ്ട്രീമിങ് തുടങ്ങി, എവിടെ കാണാം?

കത്തനാർ സംവിധാനം ചെയ്യുന്നത് റോജിൻ തോമസാണ്, ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ രാമാനന്ദാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീൽ ഡി കുൻഹ ആണ്. സ്കോർ: രാഹുൽ സുബ്രഹ്മണ്യൻ , പോസ്റ്റർ ടീസർ എഡിറ്റ്: റോജിൻ തോമസ്, സിജിഐ സൂപ്പർവൈസർ: വിഷ്ണു രാജ്, ശബ്ദമിശ്രണം: ജിയോ പയസ്

സൗണ്ട് ഡിസൈൻ: അരുൺ, ഷൈജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, കളറിസ്റ്റ്: ശ്രീക് വാരിയർ , ഡിഐ ലാബ്: പൊയിറ്റിക് പ്രിസവും പിക്സലുകളും

അതേസമയം വിജയ് ബാബുവിന്റേതായി ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം പെൻഡുലമാണ്.  ചിത്രത്തിൻറെ ട്രെയ്‌ലർ ഡിസംബർ അവസാനം പുറത്തിറങ്ങിയിരുന്നു. വാഗതനായ രജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവൽ മൂവി ആയിരിക്കുമെന്നാണ് സൂചന. ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവാരണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീനാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News