kerala police passing out outh: ഉദ്യോഗസ്ഥനല്ല, ഇനി മുതൽ പൊലീസ് 'സേനാംഗം'; ലിംഗ വിവേചനം അവസാനിപ്പിക്കാൻ കേരള പൊലീസ്

kerala police passing out outh:  അഡീഷണൽ ‍‍‍ഡയറക്ടർ ജനറൽ മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2025, 12:00 PM IST
  • പാസിങ്ങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തി
  • പൊലീസ് ഉദ്യോ​ഗസ്ഥൻ' എന്ന വാക്കിന് പകരം 'പൊലീസ് സേനാം​ഗം'
kerala police passing out outh: ഉദ്യോഗസ്ഥനല്ല, ഇനി മുതൽ പൊലീസ് 'സേനാംഗം'; ലിംഗ വിവേചനം അവസാനിപ്പിക്കാൻ കേരള പൊലീസ്

സേനയിലെ ലിം​ഗ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി കേരള പൊലീസ്. ഇതിന്റെ ഭാ​ഗമായി പാസിങ്ങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തി. പ്രതിജ്ഞാ വാചകത്തിലെ 'പൊലീസ് ഉദ്യോ​ഗസ്ഥൻ' എന്ന വാക്കിന് പകരം  'പൊലീസ് സേനാം​ഗം' എന്ന വാക്ക് ഉപയോ​ഗിക്കും.

ആഭ്യന്തരവകുപ്പിന് വേണ്ടി അഡീഷണൽ ‍‍‍ഡയറക്ടർ ജനറൽ മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. ജനുവരി മൂന്നിനാണ് സർക്കുലർ ഇറക്കിയത്. 

ഉദ്യോഗസ്ഥൻ എന്ന വാക്കിനാണ് മാറ്റം വരുത്തിയത്. ബാക്കിയുള്ള വാക്കുകളെല്ലാം പഴയതു പോലെ തുടരും. പൊലീസ് ഉദ്യോ​ഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാം​ഗങ്ങൾ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം.

Read Also: എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ഇല്ല

ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മന പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം ഒരു പൊലീസ് സേനാം​ഗമെന്ന നിലയിൽ എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് ഉത്തരവ്. 

പൊലീസ് സേനയിൽ മുമ്പും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2020ൽ സ്ത്രീ സൗഹൃദവർഷമായി കേരളാ പൊലീസ് ആചരിച്ചപ്പോൾ സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കാൻ അന്നത്തെ ഡിജിപി കർശന നിർദ്ദേശം നൽകിയിരുന്നു. 

വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ്കോൺസ്റ്റബിൾ, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെ സംസ്ഥാന പൊലീസ് മേധാവി 2011ലെ ഉത്തരവ് പ്രകാരം നിരോധിച്ചു. ബറ്റാലിയനിലും വനിതാസേനാം​ഗങ്ങളെ ഹവിൽദാർ എന്ന് വിളിക്കണമെന്ന് നിർദ്ദേശമുണ്ടായി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News