വിജയ് ആന്റണി ചിത്രം 'കൊലൈ' റിലീസിനൊരുങ്ങുന്നു; ഇ4 എന്റർടൈന്മെന്റ്സ് കേരളത്തിലെത്തിക്കും

Kolai Movie Update : റിതിക സിങ്ങാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 05:37 PM IST
  • റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
  • മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
  • വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
വിജയ് ആന്റണി ചിത്രം 'കൊലൈ' റിലീസിനൊരുങ്ങുന്നു; ഇ4 എന്റർടൈന്മെന്റ്സ് കേരളത്തിലെത്തിക്കും

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന 'കൊലൈ' ജൂലൈ 21ന് റിലീസിനെത്തും. E4 എന്റർടൈന്മെന്റ്സാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കമൽ ബോഹ്റ, ജി. ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ടൻ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ നിർമിക്കുന്നു. 

റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ALSO READ : Maamannan OTT : മാമന്നൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

സിനിമറ്റൊഗ്രാഫി - ശിവകുമാർ വിജയൻ, എഡിറ്റിംഗ് - ആർ കെ സെൽവ, സംഗീതം - ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ - കെ രാമുസ്വാമി, സ്റ്റണ്ട് കോ ഓർഡിനേറ്റർ - മഹേഷ് മാത്യു, സ്റ്റിൽസ് - മഹേഷ് ജയചന്ദ്രൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News