Pallotty 90s Kids Ott: മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിച്ച ‘പല്ലൊട്ടി 90s കിഡ്സ്’ ഒടിടിയിൽ റിലീസ് ചെയ്തു. ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ‘പല്ലൊട്ടി 90s കിഡ്സ്’. ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രം ഇനി മനോരമ മാക്സിലൂടെ നിങ്ങൾക്ക് കാണാനാകും.
കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’. അർജുൻ അശോകനും, ബാലു വർഗീസും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണിത്. ജിതിൻ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജിതിൻ രാജ് തന്നെയാണ്.
സിനിമ പ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തിയത്. നടനും സംവിധായകനുമായ സാജിദ് യഹിയ ആണ് ചിത്രം നിർമ്മിച്ചത്. അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരെ കൂടാതെ മാസ്റ്റർ ഡാവിഞ്ചി, മാസ്റ്റർ നീരജ് കൃഷ്ണ, മാസ്റ്റർ ആദിഷ് പ്രവീൺ, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യൻ, തങ്കം, ഉമ, ഫൈസൽ അലി, എബു വലയം അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. സംഗീത സംവിധാനം നിർവഹിച്ചത് മണികണ്ഠൻ അയ്യപ്പയാണ്.
ഛായാഗ്രഹണം - ഷാരോൺ ശ്രീനിവാസ്, എഡിറ്റർ - രോഹിത് വി എസ് വാരിയത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജേക്കബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ലാൻ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, പ്രോജക്ട് ഡിസൈനർ - ബാദുഷ എൻ എം, വരികൾ - സുഹൈൽ എം കോയ, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ് & കെ സി സിദ്ധാർത്ഥൻ, ശബ്ദമിശ്രണം - വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിജിത്ത്, മേക്കപ്പ് - നരസിംഹ സ്വാമി, നിശ്ചലദൃശ്യങ്ങൾ - നിദാദ് കെ.എൻ, വിഎഫ്എക്സ് - ഐഡന്റ് ലാബ്സ്, കാസ്റ്റിംഗ് ഡയറക്ടർ - അബു വളയംകുളം, കളറിംഗ് വഴി - ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് - സുജിത്ത് സദാശിവൻ, ക്രിയേറ്റീവ് പോസ്റ്റർ ഡിസൈൻ - കിഷോർ ബാബു വിൻഡ്, ഓപ്പണിംഗ് ടൈറ്റിൽസ് - ശരത് വിനു, പ്രൊഡക്ഷൻ കൺട്രോളർ - ഫഹദ് പേഴുംമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ - ലിജു നടേരി, അമീർ റഹിം, ഡിജിറ്റൽ മാർക്കറ്റിംഗ്-സിനിമാപ്രാന്തൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.