Ambilipoovu Musical Album: വിധു പ്രതാപിന്റെ ശബ്ദ മാധുര്യത്തിൽ താരാട്ട് പാട്ട്; 'അമ്പിളിപ്പൂവ്' മ്യൂസിക്കൽ ആൽബം പുറത്ത്

വിധു പ്രതാപ് ആണ് ഈ മ്യൂസിക്കൽ ആൽബത്തിൽ ഗാനം ആലപിക്കുന്നത്. വിധുവിൻറെ ശബ്ദമാധുര്യത്തിൽ എത്തുന്ന ആദ്യ താരാട്ട് പാട്ടാണ് അമ്പിളിപ്പൂവ്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 03:53 PM IST
  • വിധു പ്രതാപിന്റെ ശബ്ദത്തിൽ പുറത്തിറങ്ങുന്ന ആദ്യ താരാട്ട് പാട്ടാണ് അമ്പിളിപ്പൂവ്.
  • ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ഫെയിം നൈനിക ശ്യാം, യുവ നടൻ സുരാജ് ശ്രീ, സീരിയൽ താരം രേഷ്മ രമേശ് തുടങ്ങിയവരാണ് ഈ മ്യൂസിക്കൽ ആൽബത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
  • ടീം മിഴി പ്രൊഡക്ഷന്റെ ബാനറിലാണ് ആൽബം ഒരുക്കിയിട്ടുള്ളത്.
Ambilipoovu Musical Album: വിധു പ്രതാപിന്റെ ശബ്ദ മാധുര്യത്തിൽ താരാട്ട് പാട്ട്; 'അമ്പിളിപ്പൂവ്' മ്യൂസിക്കൽ ആൽബം പുറത്ത്

നവാഗതനായ രാഹുൽ രവീന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച് ലിജിൻ ആവാസിന്റെ സംഗീതത്തിൽ ഒരുങ്ങിയ അമ്പിളിപ്പൂവ് എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. വിധു പ്രതാപിന്റെ ശബ്ദത്തിൽ പുറത്തിറങ്ങുന്ന ആദ്യ താരാട്ട് പാട്ടാണ് അമ്പിളിപ്പൂവ്. ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ഫെയിം നൈനിക ശ്യാം, യുവ നടൻ സുരാജ് ശ്രീ, സീരിയൽ താരം രേഷ്മ രമേശ് തുടങ്ങിയവരാണ് ഈ മ്യൂസിക്കൽ ആൽബത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ടീം മിഴി പ്രൊഡക്ഷന്റെ ബാനറിലാണ് ആൽബം ഒരുക്കിയിട്ടുള്ളത്. ടീം മിഴി എന്ന യൂട്യൂബ് ചാനലിൽ ആൽബം കാണാൻ സാധിക്കും. 

ഛായാഗ്രഹണം - സുമേഷ് സാം, ചീഫ് അസോസിയേറ്റ് ക്യാമറ - അമൽ സുരേഷ്, അസോസിയേറ്റ് ക്യാമറ - അഭിജിത്ത് മഹേന്ദ്ര, ഛായാഗ്രഹണ സഹായികൾ - അശ്വിൻ എസ് അശോക്, ജ്യോതിഷ്, ജിനോദ്, സംവിധാന സഹായികൾ - അരുൺ കൃഷ്ണ, മിഥുൻ കെൻവേ, അശ്വിൻ നായർ, കലാസംവിധാനം - ആശിർവാദ്, എഡിറ്റിംഗ് & കളറിങ് - അഭിജിത്ത് മഹേന്ദ്ര, ചമയം - രാജേഷ് രവി, വസ്ത്രലങ്കാരം - ഗോപിക വൈശാഖ്, Vfx & പോസ്റ്റർ - പ്രശാന്ത് എ എസ്, ഡബ്ബിങ് സ്റ്റുഡിയോ - അഭിവേദ AVNZ ട്രാക്സ് വെള്ളനാട്, യൂണിറ്റ് - ഗുരു മൂവീസ്.

Neymar Movie: ഒടുവിൽ 'നെയ്മർ' പ്രേക്ഷകരിലേക്ക് എത്തുന്നു; റിലീസ് തിയതി പുറത്തുവിട്ടു

വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നെയ്മർ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സുധി മാഡിസൺ ഒരുക്കുന്ന ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും. നേരത്തെ മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് വൈകി. പുതിയ തിയതി മെയ് 12 ആണെന്ന് അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. 

നെയ്മർ എന്ന നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കോമഡി എന്റർടെയ്നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. കാസ്റ്റിങ്ങും പോസ്റ്ററുകളും കാണുമ്പോൾ തന്നെ ചിത്രം ഫുൾ കോമഡി ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. കോമഡി നന്നായി വഴങ്ങുന്ന താരങ്ങൾ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യാ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News