Vaashi Movie : "യാതൊന്നും പറയാതെ"; വാശിലെ ആദ്യ ഗാനമെത്തി, തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനമെന്ന് കീർത്തി സുരേഷ്

Vaashi Movie Release : വിനായക് ശശികുമാർ വരികൾ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ചേർന്നാണ്. 

Written by - Zee Malayalam News Desk | Last Updated : May 22, 2022, 06:09 PM IST
  • യാതൊന്നും പറയാതെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കൈലാസാണ്,
  • വിനായക് ശശികുമാർ വരികൾ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ചേർന്നാണ്.
  • നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും
Vaashi Movie : "യാതൊന്നും പറയാതെ"; വാശിലെ ആദ്യ ഗാനമെത്തി, തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനമെന്ന് കീർത്തി സുരേഷ്

കൊച്ചി :  ടോവിനോ തോമസും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വാശിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. യാതൊന്നും പറയാതെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കൈലാസാണ്, വിനായക് ശശികുമാർ വരികൾ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ചേർന്നാണ്. ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. 

ALSO READ: Vaashi Movie : വക്കീലായി ടൊവീനോയും കീർത്തി സുരേഷും; വാശി സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

വിഷ്ണു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.  കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.

 ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News