Kabza Movie : ഇന്ത്യൻ ചലച്ചിത്രലോകത്ത് തരംഗം തീർക്കാൻ മറ്റൊരു കന്നഡ ചിത്രമെത്തുന്നു; കബ്സ ടീസർ

Kabza Movie Teaser :  1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 07:58 PM IST
  • സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്.
  • രവി ബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
  • 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
  • മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് പ്രദർശനത്തിന് എത്തുക
Kabza Movie : ഇന്ത്യൻ ചലച്ചിത്രലോകത്ത് തരംഗം തീർക്കാൻ മറ്റൊരു കന്നഡ ചിത്രമെത്തുന്നു; കബ്സ ടീസർ

കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അതെ പോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്. കന്നഡയിലെ റിയൽ സൂപ്പർ സ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന "കബ്സ" എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ബാഹുബലി താരം റാണാ ദഗുബട്ടി റിലീസ് ചെയ്തു. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച് എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെ ജി എഫിലൂടെ ഏവർക്കും പ്രിയപ്പെട്ട സംഗീത സംവിധായകൻ രവി ബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 

1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉപേന്ദ്രനും കിച്ച സുദീപനും പുറമെ കബ്സയിൽ ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു,  കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : സിനിമയുടെ പ്രൊമോഷന് വേണ്ടി സംസ്ഥാനത്ത് ഉടനീളം പദയാത്ര സംഘടിപ്പിച്ച് തെലുങ്ക് സിനിമതാരം നാഗ ശൗര്യ

മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന കബ്സയുടെ  ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ്മാസ്റ്റേഴ്സായ പീറ്റർ ഹൈയ്ൻ,  രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ തുടങ്ങിയവരാണ്. ഇവർ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങൾ എല്ലാം തന്നെ തീയറ്ററിൽ തരംഗം തീർക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് പ്രദർശനത്തിന് എത്തുക. എ ജെ ഷെട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ശിവകുമാർ പ്രെഡക്ഷൻ ഡിസൈനിങ്ങും മഹേഷ്റെഡ്ഡീ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News