Malayalam Movies in July: ജൂലൈ മാസം റിലീസിനൊരുങ്ങുന്ന മലയാള ചിത്രങ്ങൾ ഇവയാണ്

വോയ്സ് ഓഫ് സത്യനാഥൻ, പദ്മിനി, ചാവേർ, വാലാട്ടി തുടങ്ങിയ സിനിമകൾ ഇതിനോടകം പ്രേക്ഷകരുടെ കാണാൻ താൽപര്യപ്പെടുന്ന ചിത്രങ്ങളായി മാറിക്കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 02:47 PM IST
  • ജൂൺ മാസത്തിലെ നഷ്ടം ജൂലൈയില്‌‍ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകരും ഓരോ സിനിമയുടെയും അണിയറപ്രവർത്തകരും.
  • ജൂലൈയിൽ മലയാളത്തിൽ നിരവധി പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്.
  • വോയ്സ് ഓഫ് സത്യനാഥൻ, പദ്മിനി, ചാവേർ, വാലാട്ടി തുടങ്ങിയവയാണ് ആ സിനിമകൾ.
Malayalam Movies in July: ജൂലൈ മാസം റിലീസിനൊരുങ്ങുന്ന മലയാള ചിത്രങ്ങൾ ഇവയാണ്

മധുര മനോഹര മോഹം, നെയ്മർ തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും ബോക്സ് ഓഫീസിൽ മികച്ച നേട്ടം നേടി മുന്നേറുകയാണ്. എന്നാൽ പെൻഡുലം, ഒ. ബേബി, അമല തുടങ്ങിയ പരീക്ഷണ ചിത്രങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചില്ല എന്ന് തന്നെ പറയാം. ഫഹദ് ഫാസിലിന്റെ ധൂമം പോലും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലൈ മാസത്തിലേക്ക് കടക്കുകയാണ്. ജൂൺ മാസത്തിലെ നഷ്ടം ജൂലൈയില്‌‍ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകരും ഓരോ സിനിമയുടെയും അണിയറപ്രവർത്തകരും. ജൂലൈയിൽ മലയാളത്തിൽ നിരവധി പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്. വോയ്സ് ഓഫ് സത്യനാഥൻ, പദ്മിനി, ചാവേർ, വാലാട്ടി തുടങ്ങിയ സിനിമകൾ ഇതിനോടകം പ്രേക്ഷകരുടെ കാണാൻ താൽപര്യപ്പെടുന്ന ചിത്രങ്ങളായി മാറിക്കഴിഞ്ഞു.

ജൂലൈ മാസത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം;

പദ്മിനി - തിങ്കഴാഴ്ച നിശ്ചയം (2021), 1744 വൈറ്റ് ആൾട്ടോ (2022) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സെന്ന ഹെഗ്‌ഡെയാണ് പദ്മിനി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപാണ്. കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ 7 ന് ചിത്രം റിലീസ് ചെയ്യും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ കെ വർക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം സംവിധാനം. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം.

വോയ്സ് ഓഫ് സത്യനാഥൻ - ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് റിലീസ് ചെയ്യും. റാഫി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദിലീപിനെ കൂടാതെ വീണാ നന്ദകുമാർ, ജോജു ജോർജ്, മക്രന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, സ്മിനു സിജോ, അനുശ്രീ, ജോണി ആന്റണി എന്നിവരും വോയ്‌സ് ഓഫ് സത്യനാഥനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചാവേർ - കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിനു പാപ്പച്ചൻ ചിത്രമാണ് ചാവേർ. ചിത്രം ജൂലൈ 20 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്നെ വളരെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (2018), അജഗജാന്തരം (2021) എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. രണ്ടും ആക്ഷൻ ചിത്രങ്ങളായിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചാവേർ നിർമ്മിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിൻറോ ജോർജ്ജ് ആണ്. നിഷാദ് യൂസഫ് എഡിറ്റിംഗും ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Also Read: Chaaver Movie : ചാവേറിന്റെ റിലീസ് ഉടൻ; ടിനു പാപ്പച്ചൻ സിനിമയുടെ പുതിയ അപ്ഡേറ്റ് ഉടൻ എന്ന് അണിയറ പ്രവർത്തകർ

വാലാട്ടി - നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് വാലാട്ടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നായ്ക്കളെയാണ് പ്രധാന കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. റോഷൻ മാത്യു, അജു വർഗീസ്, സൗബിൻ ഷാഹിർ, രവീണ, രഞ്ജിനി ഹരിദാസ്, സുരഭി ലക്ഷ്മി തുടങ്ങിയ മുഖ്യധാരാ അഭിനേതാക്കളാണ് ചിത്രത്തിലെ നായ്ക്കൾക്ക് ശബ്ദം നൽകിയത്. വിജയ് ബാബു, ശ്രീകാന്ത് മുരളി എന്നിവരും വാലാട്ടിയിലുണ്ട്. വിഷ്ണു പണിക്കർ ആണ് ഛായാഗ്രഹണം. ജൂലൈ 14ന് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

18+ - അരുൺ ഡി ജോസാണ് 18 പ്ലസ് സംവിധാനം ചെയ്യുന്നത്. ജോ ആൻഡ് ജോ (2022) എന്ന ചിത്രത്തിലൂടെയാണ് അരുൺ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. നെയ്മർ (2023) എന്ന ചിത്രത്തിന് ശേഷം സൂപ്പർഹിറ്റ് കോംബോ നസ്‌ലിനും മാത്യു തോമസും 18 പ്ലസിലൂടെ വീണ്ടും ഒന്നിക്കുന്നു. നിഖില വിമൽ എന്നിവരും 18 പ്ലസിന്റെ ഭാഗമാണ് . അരുൺ ഡിയും രവീഷ് നാഥും ചേർന്നാണ് 18 പ്ലസിന്റെ രചന. ഫലൂദയും റീൽസ് മാജിക്കും ചേർന്നാണ് നിർമ്മിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. ജൂലൈ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News